ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിയ്ക്കല്‍ : ഗതാഗത നിയന്ത്രണം നീളാന്‍ സാദ്ധ്യത

1156

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന്റെ കിഴക്ക് വശത്തേ റോഡ് ടൈല്‍സ് വിരിക്കുന്ന ജോലികള്‍ നീണ്ട് പോകുന്നു.ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിക്കുന്നത്. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്ന് കുഴിയാകുന്നത് ഒഴിവാക്കാനായിട്ടാണ് നഗരസഭ ടൈല്‍സ് വിരിക്കുന്നത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ടൈലിങ്ങ് നടത്തുന്നത്. ടൈല്‍സ് വിരിയ്ക്കല്‍ ജോലികള്‍ ഏകദേശം പൂര്‍ത്തികരിച്ച റോഡ് ഉയര്‍ന്നതോട് കൂടി കിഴക്ക് വശത്തേ ഫുട്ട്പാത്ത് റോഡിനേക്കാളും താഴ്ന്ന് പോവുകയായിരുന്നു.ഇത് ഭാവിയില്‍ വെള്ളകെട്ടിന് സാദ്ധ്യതയുള്ളതാണ്.തന്നേയുമല്ല ഇവിടെ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പേട്ടയ്ക്കും തടസമാവുകയും ചെയ്യുമെന്നതിനാല്‍ ഫുട്പാത്ത് റോഡിനൊപ്പം ഉയര്‍ത്തി നിര്‍മ്മിക്കുന്നതിനായി എത്രയും വേഗം പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും പരിക്ഷകാലമായതിനാല്‍ യാത്രക്കാര്‍ക്ക് യാത്രദുരിതമുണ്ടാകാത്ത വിധം നിര്‍മ്മാണ ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തികരിച്ച് റോഡ് തുറന്ന് നല്‍കണമെന്നും സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.എന്നാല്‍ ഈ പ്രവര്‍ത്തിക്കായി 4 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു കഴിഞ്ഞു എന്നും അടുത്ത ദിവസം ചേരുന്ന സ്റ്റിയറിംങ്ങ് കമ്മിറ്റി യോഗത്തില്‍ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ നിര്‍മ്മാണം എത്രയും വേഗം തീര്‍ക്കുമെന്നും സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗ്ഗീസ് പറഞ്ഞു.

Advertisement