Thursday, March 26, 2026
32.9 C
Irinjālakuda

മുരിയാട് ഗ്രാമപഞ്ചായത്തിൽ കേരനാട് മുരിയാട് പദ്ധതിക്ക് തുടക്കമായി

മുരിയാട്: ഗ്രാമപഞ്ചായത്തിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ പത്താമത്തെ ഇനമായി കേരകൃഷി വ്യാപനത്തിന് വേണ്ടിയുള്ള കേരനാട് മുരിയാട് തെങ്ങ് കൃഷി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ചു. പുല്ലൂർ സഹകരണ ബാങ്ക് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ആദ്യ തെങ്ങും തൈ നൽകി കേരനാട് മുരിയാട് പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷയായി. ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, സേവ്യർ ആളുകാരൻ, എ എസ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ കെ ‌യു രാധിക സ്വാഗതവും കൃഷി അസിസ്റ്റൻറ് സുനിത വി നന്ദിയും പറഞ്ഞു.2 ലക്ഷം രൂപ രൂപ ചെലവഴിച്ച് 85 ഓളം കർഷകർക്കാണ് തെങ്ങിൻതൈ വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ രണ്ട് കേന്ദ്രങ്ങളിൽ നിന്നും വിതരണം ആരംഭിച്ചിട്ടുണ്ട് പുല്ലൂർ, മുരിയാട് കേന്ദ്രങ്ങളിൽ നിന്നാണ് വിതരണം നടത്തുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം അപേക്ഷിച്ചവർക്കാണ് തെങ്ങിൻതൈ വിതരണം ചെയ്യുന്നത്

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img