എൽഐസിയുടെ ന്യൂതന പദ്ധതിയായ ധൻരേഖ ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിൽ വിപണനോദ്ഘാടനം നടത്തി

102

ഇരിങ്ങാലക്കുട: എൽഐസിയുടെ മൾട്ടി ബെനിഫിറ്റ് മണി ബാക്ക് , ഗ്യാരണ്ടിഡ് എഡിഷൻ എന്നിവ ഒത്തുചേർന്ന് ന്യൂതന പദ്ധതിയായ ധൻ രേഖ ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് വിപണനോദ്ഘാടനം നടത്തി. ഇരിങ്ങാലക്കുട ആക്സിസ് ബാങ്ക് അസി :വൈസ് പ്രസിഡൻറ് പി .രമേഷ് പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു .സിംഗിൾ പ്രീമിയം ,ലിമിറ്റഡ് പെയ്മെൻറ് (കാലാവധിയുടെ പകുതി വർഷം) സ്ത്രീകൾക്ക് പ്രീമിയം ഇളവുകൾ എന്നിവ ഈ പദ്ധതിയുടെ മറ്റു സവിശേഷതകളാണ്. ഇരിങ്ങാലക്കുട എൽഐസി ശാഖ ചീഫ് മാനേജർ കെ .ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി: മാനേജർ മാരായ ജോസ് തച്ചങ്കരി, ടി. ഷാജൻ തോമസ് എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ പോളിസി ഉടമകൾ ,ഡവ . ഓഫീസേഴ്സ് ,ഏജൻസ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement