ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഇകെ എൻ സെന്ററും സംയുക്തമായി ശാസ്ത്രതകൗതുകങ്ങൾ എന്ന പേരിൽ എക്സിബിഷൻ നടത്തി

29

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും ഇ കെ എൻ സെന്ററും സംയുക്തമായി ശാസ്ത്രത കൗതുകങ്ങൾ എന്ന പേരിൽ എക്സിബിഷൻ നടത്തി. 12 ഓളം സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ജിയോളജി എന്നി വകുപ്പുകളിൽ വിവിധങ്ങളായ പരീക്ഷണ നിരീക്ഷണങ്ങളും വിശദീകരണ ക്ലാസ്സുകളും നടത്തി. പ്രിൻസിപ്പൽ ഡോ. ജോളി ആൻഡുസ് സി എം ഐ ഉദ്ഘാടനം നിർവ്വഹിച്ചു.യോഗത്തിൽ ഇകെ.എൻ സെന്റർ പ്രസിഡന്റ് ഡോ. മാത്യു പോൾഊക്കൻ അദ്ധ്യക്ഷതവഹിച്ചു. ട്രഷറർ ലക്ഷ്മണൻ ആശംസയും കോർഡിനേറ്റർ മായാ ടീച്ചർ നന്ദിയും അറിയിച്ചു.വൈകീട്ട് ചേർന്ന യോഗത്തിൽ മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനവും എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സമീപ പ്രദേശങ്ങളില വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള വിഷയം തുടർന്നും ഇത്തരത്തിലുള്ള പ്രദർശനങ്ങൾ നടത്താൻ തയ്യാറാണെന്ന് ഡോ. ജോളി ആൻഡുസ് സി എം ഐ അറിയിച്ചു.

Advertisement