മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ 68 -ാം മത് അഖിലേന്ത്യ സഹകരണ വാരാഘോഷം മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനവും സെമിനാറും സമ്മാനദാനവും നടന്നു

19

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ 68 -ാം മത് അഖിലേന്ത്യ സഹകരണ വാരാഘോഷം മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനവും, സെമിനാറും ,സമ്മാനദാനവും നടന്നു. ഇരിങ്ങാലക്കുട എസ്എൻ ക്ലബ്ബ് ഹാളിൽ വച്ച് നടന്ന ചടങ്ങ് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.വനിതാ ഫെഡ് സംസ്ഥാന അധ്യക്ഷ അഡ്വ: കെ ആർ വിജയ സമ്മാനദാനം നിർവഹിച്ചു .വിവിധ സഹകാരികൾ ആശംസകളർപ്പിച്ചു. പിന്നീട് നടന്ന സെമിനാറിൽ നവീകരണം പ്രോത്സാഹിപ്പിക്കൽ,തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, തൊഴിൽ വൈശിഷ്ട്യം രൂപപ്പെടുത്തൽ എന്നിവയിൽ സഹകരണ സംഘങ്ങളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് ജനകീയാസൂത്രണം തൃശ്ശൂർ ജില്ലാ ഫെസിലിറ്റെറ്റർ എം ആർ അനൂപ് കിഷോർ സംസാരിച്ചു. റിട്ട്: അസിസ്റ്റൻറ് രജിസ്ട്രാർ കെ ഹരി മോഡറേറ്ററായിരുന്നു, റോസൽ രാജ് കെ എസ് ,കെ കെ ഗോഖലെ, ഈ ആർ വിനോദ് (k c e u), സുരേഷ് ബാബു എ എസ് (k c e u), ലോനപ്പൻ എം വി (k c e u) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം ലളിതാ ചന്ദ്രശേഖരൻ സ്വാഗതവും, മുകുന്ദപുരം അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ ഗ്ലോറി മോൾ കെപി നന്ദിയും പറഞ്ഞു,

Advertisement