Saturday, March 28, 2026
29.9 C
Irinjālakuda

നൂതന ബോധന രീതികളിലേക്ക് വെളിച്ചം പകർന്ന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ ദേശീയ അധ്യാപക പരിശീലന പരിപാടി ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യയന നിലവാരം ഉയർത്താൻ എ ഐ സി ടി ഇ നിർദേശിക്കുന്ന പുതിയ ബോധന രീതി യായ ‘ഔട്ട്കം ബേസ്‌ഡ് എഡ്യൂക്കേഷ’ നെ ആസ്പദമാക്കി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ അധ്യാപക ശില്പശാല ശ്രദ്ധേയമായി. കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും സിവിൽ എഞ്ചിനീയറിംഗ് വിഭാഗവും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിച്ച പരിശീലന പരിപാടി കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. എൻ ബി എ അക്ക്രഡിറ്റേഷൻ പ്രക്രിയയുടെ വിവിധ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും ശില്പശാലയുടെ ഭാഗമായി സംഘടി പ്പിച്ചിരുന്നു. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. പി സി നീലകണ്ഠൻ ,ബെംഗളൂരു ബി എം എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡീൻ ഡോ. എച് എസ് ഗുരുപ്രസാദ് ,പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡീൻ ഡോ. പി വേണു എന്നിവർ വിവിധ സെഷനുകൾ നയിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ശിൽപ ശാലയിൽ വിവിധ കോളേജുകളിൽ നിന്നായി നൂറോളം അധ്യാപകർ പങ്കെടുത്തു. IQAC കോഓർഡിനേറ്റർ ഡോ. എ ശ്രീദേവി , സിവിൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ . എം ജി കൃഷ്ണപ്രിയ , അസിസ്റ്റന്റ് പ്രഫസര്മാരായ അഗ്നൽ ജോൺ ,വിനിത ഷാരോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പരിപാടികൾക്ക് നേതൃത്വം നൽകി.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img