പുരോഗമന കലാസാഹിത്യ സംഘം ജിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പത് ദിവസങ്ങളിലായി ഓൺലൈനിൽ നടന്നു വന്ന ബഷീർ സ്മൃതി പരിപാടികൾ സമാപിച്ചു

89

ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ജിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പത് ദിവസങ്ങളിലായി ഓൺലൈനിൽ നടന്നു വന്ന ബഷീർ സ്മൃതി പരിപാടികൾ സമാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു സമാപന പ്രസംഗം നടത്തി. ഖാദർ പട്ടേപ്പാടം അധ്യക്ഷനായിരുന്നു. ഡോ.കെ.രാജേന്ദ്രൻ ആമുഖമായി സംസാരിച്ചു. കഥാകൃത്തും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖൻ, ബഷീർ സ്മാരക സമിതി പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ, സാഹിത്യ ഗവേഷക ഡോ.കെ.കെ. സുലേഖ എന്നിവർ ബഷീർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഷെറിൻ അഹമ്മദ് സ്വാഗതവും ഐ.എസ് ജ്യോതിഷ് നന്ദിയും പറഞ്ഞു 8 ദിവസങ്ങളിലായി ബഷീറിന്റെ ബാല്യകാലസഖി, പൂവമ്പഴം, മതിലുകൾ, മുച്ചീട്ടു കളിക്കാരന്റെ മകൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പ്രേമലേഖനം, പാത്തുമ്മയുടെ ആട്, ശശിനാസ് എന്നീ കൃതികളെപ്പറ്റി നടന്ന സംവാദങ്ങളിൽ കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും സാഹിത്യനിരൂപകരും പങ്കെടുത്തു. ബഷീർ കഥകളെ അവലംബമാക്കിയുള്ള കലാ രൂപങ്ങളും അരങ്ങേറി.

Advertisement