ഇരിങ്ങാലക്കുട : ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ പോലീസിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്ന്RRT വൊളൻ്റിയർമാരുടെയുംആരോഗ്യകമ്മിറ്റിവൊളൻ്റിയർമാരുടെയും മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ 32 ആം വാർഡ് കൗൺസിലർ ജിഷ ജോബിയുടെ നേതൃത്വത്തിൽ 32 -ാം വാർഡിലെ പന്ത്രണ്ടു വരി റോഡ് ട്രഞ്ചിംഗ് ഗ്രൗണ്ട് ലിങ്ക് റോഡുകൾ അംഗൻവാടി റോഡുകൾ കൂത്തുപറമ്പ് റസിഡൻസ് അസോസിയേഷൻ റോഡ് വി വൺ നഗർ റോഡ് കുരുക്കുളങ്ങര റോഡ് തുടങ്ങിയവ അടച്ചു കെട്ടി. ജനങ്ങൾ പൂർണ്ണമായും ഇതിനോട് സഹകരിക്കണമെന്ന് കൗൺസിലർ അഡ്വ: ജിഷ ജോബി അഭ്യർത്ഥിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ RRTവൊളണ്ടിയർമാരുടെ സേവനം ജനങ്ങൾ ഉപയോഗിക്കേണ്ടതാണ് എന്നും നിർദ്ദേശിച്ചു. വൊളണ്ടിയർമാരായ രാജീവ്,പ്രദീപ്, ഹരി ഹരൻ, സുഭാഷ് തുടങ്ങിയവരോടും മുനിസിപ്പൽ ഉദ്യോഗസ്ഥരോടുമുള്ള പ്രത്യേക നന്ദിയും വാർഡ് കൗൺസിലർ അഡ്വ.ജി ഷജോബി രേഖപ്പെടുത്തി.
32-ാം വാർഡിലെ പന്ത്രണ്ടു വരി റോഡ് ട്രഞ്ചിംഗ് ഗ്രൗണ്ട് ലിങ്ക് റോഡുകൾ അംഗൻവാടി റോഡുകൾ കൂത്തുപറമ്പ് റസിഡൻസ് അസോസിയേഷൻ റോഡ് വി വൺ നഗർ റോഡ് കുരുക്കുളങ്ങര റോഡ് തുടങ്ങിയവ അടച്ചു കെട്ടി
Advertisement