Saturday, May 16, 2026
29.9 C
Irinjālakuda

പ്രൊഫ . കെ.യു. ആരുണൻ എം.എൽ. എ. യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

ഇരിങ്ങാലക്കുട : കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രൊഫ . കെ.യു. ആരുണൻ എം.എൽ. എ. യുടെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേധാവികളുടേയും സെക്രട്ടറിമാരുടേയും ആരോഗ്യ വിഭാഗം പ്രവർത്തകരുടേയും യോഗം ചേർന്നു . മഹാമാരിക്കെതിരെ പോരാടാനുള്ള ഉത്തരവാദിത്തം എല്ലാവരും നൂറ് ശതമാനം വിനയോഗിക്കണമെന്ന് എം.എൽ. എ പറഞ്ഞു. ഈ നിർണ്ണായക ഘട്ടത്തെ തരണം ചെയ്യുന്നതിനായി വളരെ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിന് വാർഡ് തല ആരോഗ്യ സേനയെ ഉപയോഗിക്കണമെന്നും യോഗത്തിൽ ധാരണയായി . കൂടാതെ മാസ്ക്ക് ഉപയോഗം കൈ കഴുകൽ — സാമൂഹിക അകലം പാലിക്കൽ എന്നിവയെക്കുറിച്ച് വീണ്ടും ബോധവൽക്കരണം നടത്തൽ , ആശുപത്രികളിൽ ഐ.സി.യു. കിടക്കകൾ ഓക്സിജൻ എന്നിവ ഉറപ്പാക്കണമെന്നും , ഡൊമിസിയിലിയറി കെയർ സെന്ററും സി.എഫ്.എൽ. ടി.സി.കളും സജ്ജമാക്കണമെന്നും മഴക്കാല പൂർവ്വ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നും , വാർഡ് തല ശുചീകരണം ശക്തിപ്പെടു ത്തണമെന്നും , ആവശ്യം വരുന്ന ഘട്ടത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കണമെന്നും , കോവി ഡ് — പാലിയേറ്റീവ് രോഗികൾക്ക് മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ഇതിനെല്ലാമായി യുവജന സംഘടനകളുടെ കൂട്ടായ പ്രവർത്തനം സഘടിപ്പിക്കണമെന്നും യോഗത്തിൽ തീരുമാനമായി. പി ഡബ്ല്യു. ഡി റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ , കാറളം പഞ്ചായത്ത് പ്രസിഡണ്ട് സീമ കെ.നായർ.എം ,മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് . ജെ . ചിറ്റിലപ്പിള്ളി , വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് . ധനീഷ് , പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി , പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ , മുരിയാട് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ഷീല ജയരാജ് , ആളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ . എം.എസ് . വിനയൻ , ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ പഞ്ചായത്ത്– നഗര സഭ സെക്രട്ടറിമാർ ആരോഗ്യ വിഭാഗം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img