പായമ്മല്‍ ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി.

ഇരിങ്ങാലക്കുട :നാലമ്പല തീര്‍ത്ഥാടനത്താല്‍ പ്രസിദ്ധമായ പായമ്മല്‍ ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി.ചൊവ്വാഴ്ച്ച രാത്രി 7:30നുള്ള ശുഭമുഹൂര്‍ത്ത്വത്തില്‍ കൊടിയേറ്റം നടത്തി. തുടര്‍ന്ന് ഹരിശങ്കര സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ അരങ്ങേറി. മാര്‍ച്ച് 2 തിരുവുത്സവദിനത്തില്‍ രാവിലെ 8 മണിക്ക് ശ്രീഭൂതബലിയും ആനകളോട് കൂടിയ കാഴ്ച്ച ശീവേലിയും കലാമണ്ഡലം ശിവദാസന്‍ ആന്‍ഡ് പാര്‍ട്ടിയുടെ മേളവും നടത്തുന്നു.വൈകീട്ട് 4ന് പ്രദീപ് ആറാട്ടുപുഴ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ രാത്രി 8 മണിക്ക് വിളക്കിന് എഴുന്നള്ളിപ്പും ദാസന്‍ തൊടൂര്‍ ആന്‍ഡ് പാര്‍ട്ടിയുടെ നാദസ്വരവും ഉണ്ടായിരിക്കും.മാര്‍ച്ച് 3 ശനിയാഴ്ച്ച പള്ളിവേട്ട വൈകീട്ട് നിറമാല ചുറ്റുവിളക്ക്. രാത്രി 8 മണിക്ക് ആനയോടുകൂടിയ പള്ളിവേട്ട എഴുന്നള്ളിപ്പ്. മാര്‍ച്ച് 4 ഞായറാഴ്ച്ച ആറാട്ട് തുടര്‍ന്ന് കൊടിക്കല്‍ പറ, കൊടിയിറക്കം, രാത്രി 8 മണിക്ക് കൊല്ലം ഭാരതമിത്ര അവതരിപ്പിക്കുന്ന ‘ബ്രഹ്മശ്രീ വിശ്വാമിത്രന്‍’ എന്ന ബാല ഉണ്ടായിരിക്കും.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img