ദേശീയ അദ്ധ്യാപക ദിനത്തില്‍ ഒരു ശിഷ്യ പ്രണാമം മാതൃകാദ്ധ്യാപകനും വിമര്‍ശകനുമായ പ്രൊഫ. മാമ്പുഴ കുമാരന്‍

263

അദ്ധ്യാപകര്‍ എപ്രകാരമായിരിക്കണമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ കണ്‍മുന്നില്‍ തെളിഞ്ഞുവരുന്നത് പ്രൊഫ. മാമ്പുഴ കുമാരന്‍ സാറിന്റെ മനോഹര രൂപമാണ്. സ്‌നേഹസമ്പന്നനായ അദ്ധ്യാപകന്‍ അക്ഷരങ്ങളെ ഉപാസനാപൂര്‍വ്വ പ്രയോഗിക്കുന്ന ഉത്തമനായ എഴുത്തുകാരന്‍ ല്ലെവരെയും ഹഠദാകര്‍ഷിക്കുന്ന ശബ്ദസൗകുമാരിത്തുന്നുടമ ന്നെീ നിലകളില്‍ സമൂഹത്തിന്റെ സമഗ്ര ആദരവ് പിടിച്ചു പറ്റിയ അദ്ദേഹം വര്‍ഷങ്ങള്‍ പലതു പിന്നിട്ടിട്ടും വീണ്ടും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സ്‌നേഹത്തിന്റെ കല്പവൃക്ഷമായി നിലകൊളളുന്ന തന്റെ ഏതു പ്രവര്‍ത്തിയിലും  സര്‍ഗ്ഗ ചൈതന്യത്തിന്റെ തെളിനീര്‍ പ്രവാഹം നിലനിര്‍ത്താന്‍ സാധിച്ചത് അഥവാ തനിക്ക് പ്രിയപ്പെട്ടവരുടെ  മനസ്സില്‍ഡ സ്വന്തം മൗലിക പ്രതിഭയുടെ പ്രതിഫലനം കൊണ്ടുമാത്രമാണ്.  അദ്ദേഹത്തിന്റെ വന്ദ്യ ഗുരുനാഥനും മലയാള ഭാഷ പ്രണയികള്‍ എന്നും കൂപ്പുകൈയോടെ സ്മരിക്കുന്ന പ്രൊഫ. എം.കെ സാനു മാഷ്മായി സംസാരിക്കാനിടവന്ന കൂട്ടത്തില്‍ പ്രിയ ശിഷ്യനായ കുമാരനെകുറിച്ച് അദ്ദേഹത്തിന്റെ ആയിരം നാവായിരുന്നു.  യഥാര്‍ത്ഥ നര്‍മ്മത്തില്‍ പ്രയോഗം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയ എഴുത്തുകാരനാണ് പ്രൊഫ. മാമ്പുഴ എന്ന വാസ്തവം അധികമാര്‍ക്കും അറിയില്ലെന്ന് സാനു മാസ്റ്റര്‍ ഓര്‍മ്മിക്കുന്നു.  യഥാര്‍ത്ഥ വായനക്കാരനാണ് എഴുത്തുകാരെ നിലനിര്‍ത്തുന്നതെങ്കില്‍ യഥാര്‍ത്ഥ എഴുത്തുകാരന്റെ നിലവാരം കാത്തുസൂക്ഷിക്കാനുള്ള കരുത്ത് പകര്‍ന്ന് നല്‍കിയതും അദ്ദേഹത്തെപ്പോലുള്ള അപൂര്‍വ്വ വിമര്‍ശകരോ നിരൂപകര്‍ക്കോ മാത്രമാണ്. തന്റെ ഓരോ ക്ലാസ്സും സാഹിത്യ ശില്പശാലയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി സൗന്ദര്യ ബോധത്തിന്റെ പുതിയ മുഖം പകരാനായത് മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള അളകങ്കമായ അടുപ്പത്തിന്റെ കറകളഞ്ഞ ഉദാഹരണം കൂടിയാണ്.തന്റെ അനുഭവങ്ങളുടെ ആകത്തുക അഭിനയ സാദ്ധ്യതകളോടെ അനുപമമായ ശബ്ദയസൗകുമാര്യത്തോടെ അവതരിപ്പിക്കാനുളള സാദ്ധ്യതയാണ് വന്ദ്യ ഗുരുനാഥന്‍ സ്വായത്തമാക്കിയത്.  കാളിദാസന്‍, എഴുത്തച്ഛന്‍, ഷേക്‌സ്പിയര്‍, കുമാരനാശാന്‍, തുടങ്ങി എസ്.കെ പൊറ്റക്കാട് സമകാലീന എഴുത്തുകാരടക്കമുള്ളവരുടെ കലാസാഹിത്യ സൃഷ്ടികള്‍ അതിന്റെ പതിന്‍മടങ്ങ് ആശയമികവോടെ സൗന്ദര്യ പ്രഹര്‍ഷത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  വായന വിശിഷ്ടാനുഭവമാണെന്നും അതിലൂടെ സുന്ദരമായ അനുഭൂതിയിലൂടെ ഏഴാം സ്വര്‍ഗ്ഗം ദര്‍ശിക്കാമെന്നും വിമര്‍ശക ശ്രേഷഠനായ അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.  കൂട്ടത്തില്‍ മറ്റെന്തിനേക്കാളും വിലപിടിച്ചത് തന്റെ വിപുലമായ ശിഷ്യ സമ്പത്താണെന്നും അവരിലൂടെ താന്‍ വിഭാവനം ചെയ്ത മഹത്തായ കലാസാഹിത്യ സംസ്‌ക്കാര പാരമ്പര്യം നിലനില്‍ക്കുമെന്നും പ്രൊഫ. മാമ്പുഴ വിശ്വസിക്കുന്നു.

Advertisement