Friday, August 22, 2025
24.2 C
Irinjālakuda

കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി

കാട്ടൂർ : സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്താണ് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. വെള്ളാങ്ങല്ലൂർ യൂണിറ്റ് ഇൻസ്‌പെക്ടർ പി.എസ്. രശ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒന്നിനെതിരേ എട്ട് വോട്ടുകൾക്കാണ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസപ്രമേയം പാസായത്.പതിമൂന്നംഗ ഭരണസമിതിയിൽ ഒമ്പതംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ എട്ടുപേർ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്തപ്പോൾ പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് മാത്രമാണ് എതിർത്തത്. നാലംഗങ്ങൾ യോഗത്തിൽനിന്നും വിട്ടുനിന്നു. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഭരണസമിതിയംഗങ്ങളെ പ്രസിഡന്റ് വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് അംഗങ്ങളാണ് സഹകരണ വകുപ്പിന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.ഭരണസമിതിയംഗങ്ങളായ എം.ജെ. റാഫി, ജോമോൻ വലിയവീട്ടിൽ, എം.ഐ. അഷ്‌റഫ്, കിരൺ ഒറ്റാലി, സുലഭ മനോജ്, ആന്റോ ജി. ആലപ്പാട്ട്, കെ.കെ. സതീശൻ, മധുജ ഹരിദാസ് എന്നിവരാണ് അവിശ്വാസപ്രമേയത്തെ അനുകൂലിച്ചത്. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.വി. അബ്ദുൾ ഖാദർ, ഭരണസമിതിയംഗങ്ങളായ ജൂലിയ ആന്റണി, സദാനന്ദൻ തളിയപറമ്പിൽ, പ്രമീള അശോകൻ എന്നിവർ യോഗത്തിൽ നിന്നും വിട്ടുനിന്നു.2019-ലാണ് രാജലക്ഷ്മി കുറുമാത്ത് പ്രസിഡന്റായി ചുമതലയേറ്റത്. ഒരു വർഷം മുമ്പും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി പാർട്ടിനേതൃത്വം ഇടപെട്ട് അംഗങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.

Hot this week

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്)...

കോമൺവെൽത്ത് ഗെയിംസിൽ സെന്റ് ജോസഫ്സ് കോളേജിന് തിളക്കം

ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള...

സെൻ്റ് ജോസ്ഫ് കോളേജ് സ്വാശ്രയ വിഭാഗം കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട : കൊമേഴ്സ് സ്വാശ്രയ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊമേഴ്സ് അസോസിയേഷന്റെ...

ജോൺസൻ കോക്കാട്ട് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റ്‌

കടുപ്പശ്ശേരി : കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൻ കോക്കാട്ടിനെ...

സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ (യു എസ്) ബാച്ച് ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ...

Topics

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സി. പി. എമ്മും സർക്കാരും നിലപാട്...

നിര്യാതനായി

വെള്ളാങ്ങല്ലൂര്‍: മനയ്ക്കലപ്പടി പുത്തന്‍ വീട്ടില്‍ അജയന്‍ (42) അന്തരിച്ചു. പരേതരായ മാധവന്‍ -...

യുഡിഎഫ് ദുർഭരണത്തിനെതിരെ സിപിഐഎം

ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായ സിപിഐഎം കാൽനടപ്രചരണ ജാഥ ജില്ലാ സെക്രട്ടറിയേറ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img