തോമസ് ഉണ്ണിയാടൻ പത്രിക സമർപ്പിച്ചു

65
Advertisement

ഇരിങ്ങാലക്കുട :മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ നാമനിർദേശപത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ എം.എസ്.അനിൽകുമാർ, ജനറൽ കൺവീനറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ആന്റോ പെരുമ്പുള്ളി, നഗരസഭാധ്യക്ഷയും ഡിസിസി സെക്രട്ടറിയുമായ സോണിയ ഗിരി, കോൺഗ്രസ് ബ്ളോക് പ്രസിഡണ്ട് കെ.കെ.ജോൺസൺ,കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് എന്നിവർക്കൊപ്പമെത്തിയാണ് ഉപ വരണാധികാരിയായ ബിഡിഒ എ.ജെ.അജയ് മുൻപാകെ പത്രിക സമർപ്പിച്ചത്.

Advertisement