ഇരിങ്ങാലക്കുട : മാറ്റിവെക്കപ്പെട്ട 2020ലെ തിരുവുത്സവം ആചാര അനുഷ്ടാനങ്ങളോടെ യും 3 അനകളുടെ എഴുന്നള്ളിപ്പൊടെയും മാത്രമായി 2021 മാർച്ച് 28 മുതൽ ഏപ്രിൽ 7വരെ നടത്തുവാൻ തീരുമാനിച്ചു.ആയതിന്റെ ആറട്ടു കൂടപ്പുഴ ആറാട്ട് കടവിൽ നടത്തുന്നതിനും തീരുമാനിച്ചു.2021 ലെ തരുവുത്സവം ഏപ്രിൽ 24 മുതൽ മെയ് 4 വരെ 3 ആനകളുടെ എഴുന്നള്ളിപ്പോടെ നടത്തുന്നതിന് തീരുമാനിച്ചു.ആറാട്ട് രാപ്പാൽ കടവിലും നടത്തുന്നതാണ്.ചെയർമാൻ പ്രദീപ് യു. മേനോൻ സംഘടക സമിതി അംഗങ്ങളോടും മുഴുവൻ ഭക്ത ജനങ്ങളോടും ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തു പരമാവധി സഹായ സഹകരണങ്ങൾ അഭിർത്ഥിക്കുകയുണ്ടായി.ദേവസ്വo അഡ്മിനിസ്ട്രേറ്റർ 2 തിരുവുത്സവങ്ങൾക്കും കൂടി 71 ലക്ഷo രൂപ വരവും 70.50 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.ദേവസ്വo മാനേജിങ് കമ്മിറ്റി അംഗം കെ ജി സുരേഷ് സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റർ നന്ദി പറഞ്ഞു.4.30 പിഎം ന് അവസാനിച്ചു.
ശ്രീ കൂടൽമാണിക്യം തിരുവുത്സവം സംയുക്ത സംഘടക സമിതിചേർന്നു
Advertisement