‘ഇതി മൃണാളിനി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 23ന് സ്‌ക്രീന്‍ ചെയ്യുന്നു.

444

ഇരിങ്ങാലക്കുട : ബംഗാളി സംവിധായികയും നടിയുമായ അപര്‍ണ സെന്നിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായി നിരൂപകര്‍ വിലയിരുത്തിയ ‘ഇതി മൃണാളിനി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി Feb 23 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു… ബംഗാളി സിനിമയില്‍ നിറഞ്ഞു നിന്ന നടി മൃണാളിനിയുടെ ആത്മഹത്യ കുറിപ്പില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ജീവിതത്തോട് വിട പറയുന്നതിന് മുന്‍പ് തന്റെ കഴിഞ്ഞ കാലത്തിന്റെ രേഖാചിത്രങ്ങളിലൂടെ കടന്നുപോകുന്നു. പ്രണയങ്ങള്‍, സൗഹൃദങ്ങള്‍ തകര്‍ന്ന ബന്ധങ്ങള്‍, അംഗീകാരങ്ങള്‍.. എല്ലാം അവര്‍ വീണ്ടെടുക്കുന്നു.. പഠന കാലത്ത് വിപ്ലവകാരി അഭിജിത്ത്, പിന്നീട് സംവിധായകന്‍ സിദ്ധാര്‍ത്ഥ സര്‍ക്കാര്‍, എഴുത്തുകാരന്‍ ചിന്തന്‍ നായര്‍ ,പുതു തലമുറ സംവിധായകന്‍ ഇംതിയാസ് ചൗധരി, ദത്തു പുത്രിയായി വളര്‍ത്തേണ്ടി വന്ന സ്വന്തം മകള്‍ സോ ഹിനി … ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകയ്ക്കും മികച്ച നടിക്കുള്ള അംഗീകാരങ്ങള്‍ ചിത്രം നേടി. 2011 ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം 128 മിനിറ്റാണ്.. പ്രവേശനം സൗജന്യം..

Advertisement