Monday, June 1, 2026
32.9 C
Irinjālakuda

നഗരസഭയുക്ക് പച്ചത്തുരുത്ത് പദ്ധതിയുടെ അനുമോദന പത്രം ലഭിച്ചു

ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ ഹരിതകേരളമിഷൻ ആവിഷ്ക്കരിച്ച പച്ചതുരുത്ത് പദ്ധതിയിൻ കീഴിൽ ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനായി മാതൃകാപരമായ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ നടത്തിയ ഇരിങ്ങാലക്കുട നഗരസഭക്കുള്ള ഹരിത കേരള മിഷൻ പച്ചതുരുത്ത് അനുമോദന പത്രം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഫേമസ് വർഗ്ഗീസ് മുനിസിപ്പൽ ചെയർ പേഴ്സൺ നിമ്യ ഷിജുവിന് സമ്മാനിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിന് മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷം വഹിച്ചു. പുരസ്ക്കാര ചടങ്ങിൽ വെച്ച് റിട്ടയർ ചെയ്യുന്ന ഡി.വൈ.എസ്.പി ക്ക് നഗരസഭയുടെ സ്നേഹോപഹാരം ചെയർപേഴ്സൺ നൽകി. യോഗത്തിന് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അബ്ദുൾ ബഷീർ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ റിപ്പോർട്ടും അവതരിപ്പിച്ചു. ആശംസകളർപ്പിച്ചുകൊണ്ട് വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ്,  പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസല ശശി,  കൗൺസിലർമാരായ സോണിയ ഗിരി, പി.വി. ശിവകുമാർ, വി.സി. വർഗ്ഗീസ്, കെ. കെ. അബ്ദുള്ള കുട്ടി എന്നിവർ സംസാരിച്ചു. യോഗത്തിന് ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തി. പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. ബേബി, അനിൽ. കെ.ജി., തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ സിജിൻ. ടി.എസ്, നിത്യ എന്നിവർ നേതൃത്വം നൽകി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img