Tuesday, March 10, 2026
31.4 C
Irinjālakuda

തൃശൂർ ജില്ലയിൽ 1208 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 1208 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 10) കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ശനിയാഴ്ച 510 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8929 ആണ്. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21118 ആണ്. അസുഖബാധിതരായ 12029 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 1199 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 16 സമ്പർക്ക ക്ലസ്റ്ററുകൾ വഴി വ്യാഴാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 9, കുന്നംകുളം യൂനിയൻ ക്ലസ്റ്റർ 8, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 5, വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 5, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ 4, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 3, ജോൺസ് ഹോണ്ട ഇരിങ്ങാലക്കുട ക്ലസ്റ്റർ 2, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 2, അൽ അമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, എലൈറ്റ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1, വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, ഐ.സി.ഐ.സിഐ ബാങ്ക് ക്ലസ്റ്റർ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റർ 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, യു.എൽ.സി.എസ്.എസ് ഗുരുവായൂർ ക്ലസ്റ്റർ 1.
മറ്റ് സമ്പർക്ക കേസുകൾ 1125. കൂടാതെ 10 ആരോഗ്യ പ്രവർത്തകർക്കും 5 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 82 പുരുഷൻമാരും 68 സ്ത്രീകളും 10 വയസ്സിന് താഴെ 46 ആൺകുട്ടികളും 50 പെൺകുട്ടികളും ഉൾപ്പെടുന്നു.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-347, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-39, എം. സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-81, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-51, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-153, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-75, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 146, സി.എഫ്.എൽ.ടി.സി കൊരട്ടി-35, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-298, സി.എഫ്.എൽ.ടി.സി നാട്ടിക-544, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-127, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-81, ജി.എച്ച് തൃശൂർ-28, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-59, ചാവക്കാട് താലൂക്ക് ആശുപത്രി-39, ചാലക്കുടി താലൂക്ക് ആശുപത്രി-14, കുന്നംകുളം താലൂക്ക് ആശുപത്രി-21, ജി.എച്ച് . ഇരിങ്ങാലക്കുട-18, ഡി.എച്ച്. വടക്കാഞ്ചേരി-7, അമല ആശുപത്രി-69, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-102, മദർ ആശുപത്രി-20, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-18, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-4, സെന്റ് ആന്റണിസ് പഴുവിൽ-8, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-7, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-9, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 5248.
850 പേർ ശനിയാഴ്ച പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 326 പേർ ആശുപത്രിയിലും 524 പേർ വീടുകളിലുമാണ്. ശനിയാഴ്ച 4080 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4675 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 190547 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 494 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 88425 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 89 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img