ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി

39

ഇരിങ്ങാലക്കുട :കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോപ്പറേറഷനുകളിലുമെല്ലാം ശുചിത്വ പദവി കൈവരിച്ചതിൻറെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു.തൃശൂർ ജില്ലയിൽ ആദ്യത്തെ ശുചിത്വ പദവി കൈവരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ എം.എൽ .എ പ്രൊഫ:കെ .യു അരുണൻ മാസ്റ്റർ ശുചിത്വ പദവി പ്രഖ്യാപനം നടത്തി ഫലകം കൈമാറി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി സി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നാല് പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചു കൊണ്ടാണ് ജില്ലയിൽ ആദ്യ ശുചിത്വ പദവി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായത് .ഈ നാല് പഞ്ചായത്തുകളിലെയും ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിച്ച് അതാത് പഞ്ചായത്തുകളിൽ സജ്ജമാക്കിയിട്ടുള്ള കളക്ഷൻ സെന്ററുകളിൽ എത്തിച്ച് തരം തിരിച്ച് കാറളം പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള റിസോർസ് റിക്കവറി ഫെസിലിറ്റേഷൻ സെന്ററിൽ എത്തിച്ച് സംസ്കരിച്ച് പുനരുപയോഗം നടത്തുന്ന പ്രക്രിയ ആണ് നടത്തിക്കൊണ്ടിരിക്കുന്നത് .സംസ്ഥാനത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഈ പദ്ധതി ആദ്യമായി പ്രവർത്തികമാക്കിയത്.

Advertisement