Friday, May 8, 2026
24.9 C
Irinjālakuda

പരമ്പരാഗത വ്യവസായിക തൊഴിൽ രംഗത്തിന് ഉണർവ്വേകുന്നതിൽ എക്കാലത്തും ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത് എൽ ഡി എഫ് സർക്കാർ :-മന്ത്രി തോമസ് ഐസക്ക്

ഇരിങ്ങാലക്കുട :പരമ്പരാഗത വ്യാവസായിക തൊഴിൽ രംഗത്തിന് ഉണർവ്വേകുന്ന വികസനങ്ങൾ കൊണ്ടുവരുന്നതിൽ എക്കാലത്തും ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത് എൽ ഡി എഫ് സർക്കാർ ആണെന്നും,അത് ഗ്രാമീണ ജനങ്ങൾക്ക് എന്നും കൈത്താങ്ങായി എന്നും മന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചു. പുത്തൻചിറ കയർ വ്യവസായ സഹകരണ സംഘത്തിന് കയർ വികസന വകുപ്പ് നാൽപ്പത് ലക്ഷം രൂപ ചെലവിട്ട് അനുവദിച്ച പത്തിലധികം ഓട്ടോമാറ്റിക് സ്പിന്നിങ്ങ് മെഷീനുകളുടെ ഔദ്യോഗിക ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്, കേരള സർക്കാർ നടപ്പിലാക്കി വരുന്ന രണ്ടാം കയർ പുന:സംഘടനയുടെ ഭാഗമായി 1000 ഒട്ടോമാറ്റിക് സ്പിന്നിങ്ങ് മെഷീൻ നൂറ് കയർ സംഘങ്ങളിൽ പ്രവർത്തനക്ഷമമാക്കുന്ന വേളയിൽ 1977 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച് വളർച്ചയുടെ പാതയിൽ നിൽക്കുന്ന പുത്തൻചിറ കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി മന്ത്രി കൂട്ടിച്ചേർത്തു
ബഹു: കൊടുങ്ങല്ലൂർ എം എൽ എ അഡ്വ: വി ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്പഞ്ചായത്ത് പ്രസി: കെ എസ് രാധാകൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.കയർ വികസന വകുപ്പ് സ്പെഷൽ സെക്ര: എം പദ്മകുമാർ ,ഡയറക്ടർ, കെ എസ് പ്രദീപ് കുമാർ ,എന്നിവർ ഓൺ ലൈൻ വഴി മുഖ്യ പ്രഭാഷണം നടത്തി. പുത്തൻചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എ നദീർ മുഖ്യാതിഥിയായി. ജില്ലാ കയർ പ്രൊജക്ട് ഓഫീസർ സി ആർ സോജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് എൻ സി സർവ്വൻ സ്വാഗതമാശംസിച്ച ചടങ്ങിൽ, സംഘം മുൻ പ്രസിഡണ്ട്‌ ടി.എൻ വേണു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: ബീന സുധാകരൻ ,ബ്ലോക് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി എസ് സുബീഷ്, വാർഡംഗങ്ങളായ സംഗീത അനീഷ് ,കെ വി സുജിത്ത് ലാൽ ,വാസന്തി സുബ്രഹ്മണ്യൻ , മഹേഷ് മോഹൻ, എ. പി. വിദ്യാധരൻ, സഹദേവൻ എന്നിവർ പങ്കെടുത്തു. സംഘം സെക്രട്ടറി ആതിര രജീഷ് നന്ദി പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

Topics

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...
spot_img

Related Articles

Popular Categories

spot_imgspot_img