ഇരിങ്ങാലക്കുട:കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ഉപജില്ല കേന്ദ്രങ്ങളായ എ ഇ ഒ  ഇരിങ്ങാലക്കുട, ഡി ഇ ഒ  ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ധർണ്ണ സംഘടിപ്പിച്ചു.  വർഷങ്ങളായി പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന ഭിന്നശേഷിയും വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകിവരുന്ന ജീവനക്കാരായ റിസോഴ്സ് അധ്യാപകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.  റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തുക, സ്കൂളുകളിൽ സ്പെഷ്യൽ  എഡ്യൂക്കേറ്റർ തസ്തിക സൃഷ്ടിക്കുക, കേന്ദ്ര വിദ്യാഭ്യാസ നയം പിൻവലിക്കുക, പ്ലാൻ ഫണ്ട് പ്രകാരം  അനുവദിച്ച ശമ്പളം തുക പൂർണമായും നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
 ഡി ഇ ഓ കേന്ദ്രീകരിച്ച് ധർണ്ണ കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി സജീവ് മാഷ് ഉദ്ഘാടനം ചെയ്തു. എ ഇ ഓ കേന്ദ്രീകരിച്ച് നടന്ന ധർണ കെ എസ് എസ് ടി  എ ഉപജില്ലാ സെക്രട്ടറി സുനിൽ മാഷ് ഉദ്ഘാടനം ചെയ്തു.  കെ എസ് ടി എ ഉപജില്ലാ ഭാരവാഹി അനൂപ് കെ ആർ ടി എ ,ഭാരവാഹികളായ സുജാത, അനുപമ, സിബി എന്നിവർ സംസാരിച്ചു.
 
                                    

