ഇരിങ്ങാലക്കുടയില്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : കഴിഞ്ഞ ഒരു മാസത്തോളമായി ഇരിങ്ങാലക്കുടയിലെ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ നിലക്കൊള്ളുന്ന ഠാണ, ബസ്സ്റ്റാന്റ്, മാര്‍ക്കറ്റ് , ചന്തക്കുന്ന് എന്നീ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കയാണ്. കോവിഡ് രോഗികളില്ലാത്ത പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം തരണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ സമരവുമായി മുന്നോട്ട് പോകുമെന്നും കേരളവ്യാപാരിവ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് അറിയിച്ചു. തീവ്രരോഗവ്യാപനം ഉണ്ടാകുന്ന വാര്‍ഡുകളിലെ രോഗികള്‍ ഉള്ള പ്രദേശത്തെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള മൈക്രോകണ്ടെയിന്‍മെന്റ് സോണാക്കി തിരിച്ച് മറ്റു വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഉടനടി സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ ആഗസ്റ്റ് 17ന് സിവില്‍സ്‌റ്റേഷന് മുന്‍ഭാഗത്ത് രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് ധര്‍ണ്ണ നടത്തുമെന്നും വ്യാപാരിപ്രതിനിധികള്‍ അറിയിച്ചു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എബിന്‍ വെള്ളാനിക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജി പാറേക്കാടന്‍, വൈസ്പ്രസിഡന്റുമാരായ ബാലസുബ്രഹ്മണ്യന്‍, വി.കെ.അനില്‍കുമാര്‍, ജോ.സെക്രട്ടറിമാരായ കെ.എസ്.ജാക്‌സന്‍, മണിമേനോന്‍, സീന്‍ഷാഹിദ് എന്നിവര്‍ സംസാരിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img