Thursday, March 12, 2026
33.3 C
Irinjālakuda

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌പെഷ്യല്‍ സബ്ബ് ജയില്‍ പ്രവര്‍ത്തനം തുടങ്ങി

ഇരിങ്ങാലക്കുട: മിനി സിവില്‍ സ്റ്റേഷന് സമീപം പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌പെഷ്യല്‍ സബ്ബ് ജയില്‍ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ 30നാണ് വിഡിയോ കോണ്‍ഫ്രന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയില്‍ ഉദ്ഘാടനം ചെയ്തത്. രാവിലെ നടന്ന ചടങ്ങില്‍ മധ്യമേഖല ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യ ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യല്‍ ജയിലില്‍ അന്തേവാസികളെ പാര്‍പ്പിച്ചുതുടങ്ങി. ഇപ്പോള്‍ 27 അന്തേവാസികളാണ് ഉള്ളത്. ഒരു ഏക്കര്‍ 82 സെന്റ് സ്ഥലത്ത് 27,823 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ ഇരുനിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന പുതിയ ജയിലില്‍ 200 ഓളം അന്തേവാസികളെ പാര്‍പ്പിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ഒമ്പത് സെല്ലുകളും നാല് സിംഗിള്‍ സെല്ലുകളും, കോഫറന്‍സ് ഹാള്‍, സൂപ്രണ്ട് ഓഫീസ്, ഗാര്‍ഡ് ഓഫീസ്, ലൈബ്രറി ഓഫീസ്, വെല്‍ഫെയര്‍ ഓഫീസ്, മുകളില്‍ നിലയില്‍ വലിയ നാല് സെല്ലുകള്‍, കോര്‍ട്ട്യാര്‍ഡുമടക്കം ആറുമീറ്റര്‍ ഉയരത്തിലുള്ള സുരക്ഷാമതിലും ഉള്‍പ്പെടുതാണ് പുതിയ സ്‌പെഷ്യല്‍ സബ്ബ് ജയില്‍. കൊടുങ്ങല്ലൂര്‍, ചാലക്കുടി, മുകുന്ദപുരം എന്നി മൂന്ന് താലൂക്കിലെ 13 പോലീസ് സ്‌റ്റേഷന്‍, ഫോറസ്റ്റ്, എക്‌സൈസ് റേഞ്ചുകളിലെ അന്തേവാസികളേയും ഇവിടെയാണ് പാര്‍പ്പിക്കുക. റീജിണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ലക്ഷ്മി അധ്യക്ഷത വഹിച്ചു. വനിതാ ജയില്‍ സൂപ്രണ്ട് ജയ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.കെ. ജോണ്‍സണ്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ മൈഥിലി, ഓവര്‍സീയര്‍ ദീപ്തി, സ്പെഷ്യല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് ബി.എം. അന്‍വര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സി.എസ്. ഷൈജു എന്നിവര്‍ സംസാരിച്ചു.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img