Sunday, May 31, 2026
30.9 C
Irinjālakuda

എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര(തീരാത്ത്) തിരുവുത്സവം ഫെബ്രുവരി 20ന്

എടതിരിഞ്ഞി : എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രോത്സവം ഫെബ്രുവരി 14 മുതല്‍ 21 വരെ. ഫെബ്രുവരി 14 ന് വൈകീട്ട് തിരുവുത്സവത്തിന്റെ കൊടിയേറ്റ കര്‍മ്മം നടക്കും .തിരുവുത്സവ ദിവസമായ 20ന് രാവിലെ മുതല്‍ തന്നേ വിവിധ ദേശങ്ങളില്‍ നിന്ന്കാവടികള്‍, പീലികാവടികള്‍, എന്നിവ ക്ഷേത്രാങ്കണത്തില്‍ എത്തും.കൊടിയേറ്റ ദിനത്തിലെ സംഗീതപരിപാടിയും തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളിലെ അഖില കേരള പ്രൊഫഷണല്‍ നാടകമേളയും തിരുവുത്സവദിനത്തിലെ നൃത്ത നൃത്ത്യങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. ഫെബ്രുവരി 14ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 8നും 9നും മദ്ധ്യേ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിക്കുന്നു.ഫെബ്രുവരി 20 തിരുവുത്സവദിനത്തില്‍ പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനം, 4 :30 ന് മഹാഗണപതിഹോമം, 5ന് പഞ്ചവിംശന്തി കലശാഭിഷേകം, 5:30 മുതല്‍ അഭിഷേകങ്ങള്‍, വിശേഷ പൂജകള്‍, 9ന്എഴുന്നള്ളിപ്പ് തുടര്‍ന്ന് അഭിഷേകങ്ങള്‍, പറ വഴിപാടുകള്‍, 11:45 മുതല്‍ കാവടിവരവ്, 4ന് കാഴ്ചശീവേലി (കൂട്ടിയെഴുന്നള്ളിപ്പ്) വൈകീട്ട് 7:30ന് ദീപാരാധന, അത്താഴപൂജ രാത്രി 12:15 മുതല്‍ കാവടിവരവ്(ഭസ്മക്കാവടി) എന്നിവ ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ എച്ച്. ഡി.പി. സമാജം സെക്രട്ടറി ദിനചന്ദ്രന്‍ കോപ്പുള്ളിപ്പറമ്പില്‍, പ്രസിഡന്റ് ഭരതന്‍ കണ്ടെങ്കാട്ടില്‍ ഖജാന്‍ജി സുതന്‍ എടച്ചാലി, ജോയിന്റ് സെക്രട്ടറി ബിനോയ് വി.ടി, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ ശാര്‍ത്താംകുടത്ത്, ഭരണസമിതി അംഗങ്ങളായ ഗിരി മാടത്തിങ്കല്‍, ശശീന്ദ്രന്‍ ആറ്റുവൈപ്പില്‍, സുബ്രഹ്മണ്യന്‍ കളപുരത്തറ, ബാബുരാജന്‍ എടച്ചാലി, സുകുമാരന്‍ കോലാന്ത്ര, ബാലകൃഷ്ണന്‍ വലിയപറമ്പില്‍, സുമന പത്മനാഭന്‍ , അജിത പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു .

കഴിഞ്ഞ വര്‍ഷത്തേ തീരാത്ത് പൂയത്തിന്റെ ഹൈലെറ്റ് വിഡിയോ…

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img