സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് ഇന്നസെന്റ് എം പി ക്ക് നിവേദനം നല്‍കി

556
Advertisement

ദേവസ്വം നിയമനങ്ങളില്‍ 10% മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എന്ന മന്ത്രി സഭാ തീരുമാനം പിന്‍വലിക്കുക .പിന്നോക്ക വിഭാഗങ്ങളുടെ ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിലും നടപ്പിലാക്കുക ,എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളില്‍ സംവരണ തത്വം നടപ്പിലാക്കുക എന്നീ അവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നസെന്റ് എം പി ക്ക് നിവേദനം നല്‍കി .സംസ്ഥാനത്തെ എല്ലാ എം പി ,എം എല്‍ എ മാര്‍ക്കും നിവേദനം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത് .ജില്ലാ പ്രസിഡന്റ് കെ ജി മോഹനന്‍,ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഷാജഹാന്‍ ,ജില്ലാ കമ്മിറ്റി അംഗം ഷഫീര്‍ കാരുമാത്രാ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്‌

Advertisement