Friday, May 22, 2026
24.9 C
Irinjālakuda

ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ്;60 പേർക്ക് രോഗമുക്തി

ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 514 ആണ്. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1537 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേരും ആരോഗ്യപ്രവർത്തകയായ (26) തെക്കുകര സ്വദേശിയും രോഗബാധിതരായി. മങ്കര ക്ലസ്റ്ററിൽ നിന്ന് 3 പേരും മിണാലൂർ, പട്ടാമ്പി ക്ലസ്റ്ററുകളിൽ നിന്ന് 2 പേർ വീതവും രോഗബാധിതരായി. ചാലക്കുടി, കുന്നംകുളം ക്ലസ്റ്ററുകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം ബാധിച്ചു. മറ്റ് സമ്പർക്കം വഴി 20 പേർ രോഗികളായി. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 5 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. തിങ്കളാഴ്ച്ചയിലെ കണക്ക്:ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 64, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി എം.ജി കാവ്- 22, ജി.എച്ച് ത്യശ്ശൂർ-14, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 13, കില ബ്ലോക്ക് 1 ത്യശ്ശൂർ-70, കില ബ്ലോക്ക് 2 ത്യശ്ശൂർ- 62, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-131, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 20, ചാവക്കാട് താലൂക്ക് ആശുപത്രി -9, ചാലക്കുടി താലൂക്ക് ആശുപത്രി -10, സി.എഫ്.എൽ.ടി.സി കൊരട്ടി – 30, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച് . ഇരിങ്ങാലക്കുട – 13, ഡി.എച്ച് . വടക്കാഞ്ചേരി – 1 , സെന്റ് ജെയിംസ് ചാലക്കുടി- 1, ഹോം ഐസോലേഷൻ – 4
നിരീക്ഷണത്തിൽ കഴിയുന്ന 10982 പേരിൽ 10443 പേർ വീടുകളിലും 539 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 46 പേരേയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 834 പേരെ തിങ്കളാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1488 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
തിങ്കളാഴ്ച 580 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 47782 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 46982 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 800 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11206 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച 364 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 74 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 350 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.ജില്ലയിലെ പോസിറ്റീവ് കേസുകൾ

  1. ആരോഗ്യ പ്രവർത്തക – തെക്കുംക്കര സ്വദേശി – 26 സ്ത്രീ.
  2. സമ്പർക്കം- മുളങ്കുന്നത്ത് കാവ്- 3 പെൺകുട്ടി.
  3. സമ്പർക്കം- മുളങ്കുന്നത്ത് കാവ്- 41 പുരുഷൻ.
  4. സമ്പർക്കം- വേലൂര്- 44 പുരുഷൻ.
  5. സമ്പർക്കം- വേലൂര്- 41 പുരുഷൻ.
  6. സമ്പർക്കം- അവണ്ണിശ്ശേരി – 62 പുരുഷൻ.
  7. സമ്പർക്കം- അവണ്ണിശ്ശേരി – 5 പെൺകുട്ടി.
  8. സമ്പർക്കം- അവണ്ണിശ്ശേരി – 37 സ്ത്രീ.
  9. സമ്പർക്കം- കുന്നംകുളം- 11 പെൺകുട്ടി.
  10. സമ്പർക്കം- കുന്നംകുളം – 35 പുരുഷൻ.
  11. സമ്പർക്കം- കുന്നംകുളം- 67 പുരുഷൻ.
  12. സമ്പർക്കം- കോലഴി – 65 പുരുഷൻ.
  13. സമ്പർക്കം- കോലഴി – 25 സ്ത്രീ.
  14. സമ്പർക്കം- കോലഴി – 60 സ്ത്രീ.
  15. സമ്പർക്കം- കോലഴി – 82 സ്ത്രീ.
  16. സമ്പർക്കം- തലപ്പിളളി – 14 പെൺകുട്ടി.
  17. സമ്പർക്കം- വടക്കാഞ്ചേരി – 45 സ്ത്രീ.
  18. സമ്പർക്കം- വടക്കാഞ്ചേരി – 22 പുരുഷൻ.
  19. സമ്പർക്കം- വടക്കാഞ്ചേരി – 50 സ്ത്രീ.
  20. സമ്പർക്കം- അവണ്ണിശ്ശേരി- 66 സ്ത്രീ.
  21. സമ്പർക്കം- അവണ്ണിശ്ശേരി- 10 ആൺകുട്ടി.
  22. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 80 പുരുഷൻ.
  23. കുന്നംകുളം ക്ലസ്റ്റർ- കോലഴി – 18 ആൺകുട്ടി.
  24. മങ്കര ക്ലസ്റ്റർ- വടക്കാഞ്ചേരി – 4 മാസം പെൺകുട്ടി.
  25. മങ്കര ക്ലസ്റ്റർ- വടക്കാഞ്ചേരി – 23 സ്ത്രീ.
  26. മങ്കര ക്ലസ്റ്റർ- വടക്കാഞ്ചേരി – 3 പെൺകുട്ടി.
  27. മിണാലൂർ ക്ലസ്റ്റർ- വടക്കാഞ്ചേരി – 10 ആൺകുട്ടി.
  28. മിണാലൂർ ക്ലസ്റ്റർ- വടക്കാഞ്ചേരി – 12 ആൺകുട്ടി.
  29. പട്ടാമ്പി ക്ലസ്റ്റർ- പോർക്കുളം – 74 സ്ത്രീ.
  30. പട്ടാമ്പി ക്ലസ്റ്റർ- വടക്കാഞ്ചരി – 47 പുരുഷൻ.
  31. സൗദിയിൽ നിന്ന് വന്ന വളളത്തോൾ നഗർ സ്വദേശി – 32 പുരുഷൻ.
  32. ദുബായിൽ നിന്ന് വന്ന എളവളളി സ്വദേശി – 44 പുരുഷൻ.
  33. ദുബായിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി – 33 പുരുഷൻ.
  34. ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി – 28 പുരുഷൻ.
  35. ദുബായിൽ നിന്ന് വന്ന വാടാനപ്പിളളി സ്വദേശി – 44 പുരുഷൻ.
  36. ആന്റമാനിൽ നിന്ന് വന്ന എരുമ്മപ്പെട്ടി സ്വദേശി – 65 പുരുഷൻ.
  37. ആന്ധ്രപ്രദേശിൽ നിന്ന് വന്ന മുളങ്കുന്നത്ത് കാവ് സ്വദേശി – 31 പുരുഷൻ.
  38. ഉറവിടമറിയാത്ത പോർക്കുളം സ്വദേശി – 38 പുരുഷൻ.
  39. ഉറവിടമറിയാത്ത എരുമ്മപ്പെട്ടി സ്വദേശി – 67 പുരുഷൻ.
  40. ഉറവിടമറിയാത്ത വെളൂത്തുർ സ്വദേശി – 68 പുരുഷൻ.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img