ഇരിങ്ങാലക്കുട :കോവിഡ്19 പശ്ചാത്തലത്തിൽ അടച്ച പ്രധാന റോഡുകൾ ചരക്കുവാഹനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസംതോറും പുതിയ കണ്ടേൻമെൻറ് സോണുകൾ നിലവിൽ വരികയും അതേ തുടർന്ന് ഓരോ ദിവസവും പുതിയ റോഡുകൾ അടയ്ക്കുകയും ചെയ്യുന്ന രീതി കൊണ്ട് ഏറ്റവും കഷ്ടപ്പെടുന്നത് ചരക്കുവാഹനങ്ങളാണ്. അന്യസംസ്ഥാനത്ത് നിന്ന് വരുന്നത് അടക്കമുള്ള വലിയ ചരക്ക് വാഹനങ്ങളെ കണ്ടേൻമെൻറ് സോണിനു തൊട്ടുമുമ്പുള്ള ചെറിയ റോഡുകളിലേക്ക് തിരിച്ചു വിടുമ്പോൾ വഴിയറിയാത്ത ഡ്രൈവർമാർ നാട്ടുകാരുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നതും വൈദ്യുതി ലൈനുകൾ നെറ്റ്‌വർക്ക് കേബിളുകൾ എന്നിവ വാഹനങ്ങളിൽ കൊളുത്തി പൊട്ടുന്നതും റോഡിൽ വാഹനങ്ങൾ താഴുന്നതും നിത്യസംഭവമായിരിക്കുകയാണ്. അതുപോലെ ഉയർന്ന ഡീസൽ വിലവർദ്ധനവിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന വാഹന ഉടമകൾക്ക് കിലോമീറ്ററുകളോളം വളഞ്ഞു സഞ്ചരിക്കുമ്പോൾ വരുന്ന അധിക ഇന്ധന നഷ്ടം ഈ അവസരത്തിൽ താങ്ങാൻ കഴിയുന്നതല്ല. അടച്ച റോഡുകളിലൂടെ ചരക്കു വാഹനങ്ങൾ കടന്നുപോകുന്നത് കൊണ്ട് കൊറോണ പടരാൻ സാധ്യത കുറവാണ്. അതുപോലെ കഴിഞ്ഞദിവസം ചാലക്കുടിക്കടുത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ മറ്റൊരു ലോറി ഇടിച്ച് ഡ്രൈവർ മരിക്കാൻ ഉണ്ടായ സാഹചര്യത്തിൽ ഹൈവേ അതോറിറ്റി നഷ്ടപരിഹാരം നൽകണം കാരണം ഹൈവേകളിൽ മതിയായ പാർക്കിംഗ് സൗകര്യങ്ങൾ നിർമ്മിക്കണമെന്ന് ഗവൺമെൻറ്നോട് കാലങ്ങളായി ആവശ്യപ്പെട്ടിട്ടും മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിന്റെത്. പ്രധാന റോഡുകൾ ചരക്കുവാഹനങ്ങൾക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ചരക്കുഗതാഗതം നിർത്തി വെക്കേണ്ടി വരും എന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് പീച്ചി ജോൺസൺ,സംസ്ഥാന ജനറൽ സെക്രട്ടറി ഷാജു അൽമന, ട്രഷറർ ബാവ വയനാട് ,സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വി ജെ ഡെൻസൻ, പി ജെ ജോസഫ്, എം ബിജോയ്, കെ ആർ സുഭാഷ് എന്നിവർ പ്രസംഗിച്ചു.
കോവിഡ്19 പശ്ചാത്തലത്തിൽ അടച്ച പ്രധാന റോഡുകൾ തുറന്നു കൊടുക്കണമെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ
Advertisement