എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും 66, 16, 000 രൂപയുടെ വികസന പ്രവർത്തികൾക്കായി ഭരണാനുമതി ലഭിച്ചു

121

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തികൾക്കായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും 66, 16, 000 (അറുപത്തിയാറുലക്ഷത്തി പതിനാറായിരം ) രൂപയുടെ ഭരണാനുമതി ലഭിച്ചു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ആയിരം കോൾ പാലത്തിനും അപ്പ്രോച് റോഡ് നിർമ്മാണത്തിനുമായി 35, 00, 000 (മുപ്പത്തിയഞ്ച് ലക്ഷം ) രൂപയുടെയും, വേളൂക്കര ഗ്രാമ പഞ്ചായത്തിലെ ആമ്പിപ്പാടം — പൊതുമ്പുച്ചിറ റോഡിന്റെ മെറ്റലിംഗ് — ടാറിങ് –ചിറ സൈഡ് പ്രൊട്ടക്ഷൻ എന്നിവക്കായി 17, 61, 000 ( പതിനേഴു ലക്ഷത്തി അറുപത്തിയൊന്നായിരം ) രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
പ്രാദേശിക വികസന വികസന ഫണ്ടിൽ നിന്നും കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തികൾക്കായി 4, 15, 000 (നാല് ലക്ഷത്തി പതിനയ്യായിരം ) രൂപയുടെയും, ആളൂർ ഗ്രാമ പഞ്ചായത്തിലെ പ്രിൻസ് പുതിയേടം ടെംപിൾ ലിങ്ക് റോഡിന്റെ നിർമ്മാണത്തിനായി 9, 40, 000 ( ഒൻപത് ലക്ഷത്തി നാല്പതിനായിരം ) രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ആയിരം കോൾ പാലത്തിന്റെയും അപ്പ്രോച്ച് റോഡ് നിർമ്മാണത്തിന്റെയും, ആമ്പിപ്പാടം — പൊതുമ്പുച്ചിറ റോഡ് നിർമ്മാണത്തിന്റെയും നിർവഹണ ഉദ്യോഗസ്ഥനായി തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെയും, പുല്ലത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിർവഹണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയേയും, പ്രിൻസ് പുതിയേടം ടെംപിൾ റോഡിന്റെ നിർവഹണ ഉദ്യോഗസ്ഥനായി മാള ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസറെയും ചുമതലപെടുത്തിയിട്ടുണ്ടെന്നും പ്രവർത്തികൾ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ അറിയിച്ചു

Advertisement