ചരക്കു വാഹനങ്ങളുടെ സംസ്ഥാന സംഘടനകൾ സൂചനാപണിമുടക്ക് സംഘടിപ്പിച്ചു

71

ഇരിങ്ങാലക്കുട :ചരക്കു വാഹനങ്ങളുടെ സംസ്ഥാന സംഘടനകൾ സംയുക്തമായി സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് സംഘടിപ്പിച്ചു ജില്ലയിലെ വിവിധ കമ്പനികൾ ,ഗുഡ്സ് ബെഡ്ഡുകൾ ,വെയർഹൗസുകൾ, എഫ് സി ഐ ,മാർക്കറ്റുകൾ, മുതലായ ഇടങ്ങളിലെ ചരക്കുവാഹനങ്ങൾ സർവീസ് നിർത്തിവെച്ചു. അന്യായമായ ഡീസൽ വില പിൻവലിക്കുക, രണ്ടാംപാദ ത്രൈമാസ നികുതി ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു. ജില്ലാ പ്രസിഡൻറ് പീച്ചി ജോൺസൺ,സെക്രട്ടറി സ്റ്റാൻലിൻ, വി ജെ ഡെൻസൺ, പി കെ ജയ്സൺ ,കെ ബി ഫിറോസ്, കെ ആർ സുഭാഷ്, എം എം ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement