ഇരിങ്ങാലക്കുട : സ്ത്രികളുടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് സ്ത്രികള്‍ സ്വയംപ്രാപ്തരാകണം എന്നും ഇതിനായി ശാരീരികവും മാനസികവുമായ ശക്തി സ്ത്രികള്‍ കൈവരിക്കണമെന്നും തൃശൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസ് പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ റൂറല്‍ വനിതാ സ്റ്റേഷനില്‍ അഞ്ച് ദിവസമായി നടന്ന് വന്നിരുന്ന സ്ത്രികളുടെ സ്വയം പ്രതിരോധം പദ്ധതിയുടെ ഭാഗമായുള്ള ട്രെയിനിംങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ 50 ഓളം വനിതാ പോലീസുക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.പൊതുസ്ഥലങ്ങളിലും മറ്റും അപരിചിതരില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ നേരിടുന്നതിനുള്ള 12 തരം സ്വയം പ്രതിരോധ രീതികളാണ് പ്രധാനമായും പരിശാലനം നല്‍കിയിരിക്കുന്നത്.പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ജില്ലയിലെ കോളേജുകളിലും സ്‌കൂളുകളിലും,കുടുംബശ്രീ ഉള്‍പെടെയുള്ള വനിതാ സംഘടനകളിലും പരിശിലനം നല്‍കും.ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വനിതാ സി ഐ പ്രസന്നാ അബൂരാത്ത് സ്വാഗതവും എസ് ഐ മാരായ അന്ന, ഉഷ എന്നിവര്‍ ആശംസകളും നേര്‍ന്ന് സംസാരിച്ചു.
സ്വയം പ്രതിരോധം തീര്‍ക്കാന്‍ സ്ത്രികള്‍ പ്രാപ്തരാകണം : എസ് പി യതീഷ് ചന്ദ്ര ഐ പി എസ്
Advertisement