Sunday, July 27, 2025
23.7 C
Irinjālakuda

യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ; പോലീസ് ജാഗ്രത പുലര്‍ത്തണമെന്ന് താലൂക്ക് വികസന സമിതി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗര മധ്യത്തില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി നിര്‍ദ്ദേശിച്ചു. ബസ്സ് സറ്റാന്റ് പരിസരങ്ങളില്‍ പ്രത്യേകിച്ചും ട്രാഫിക് പോലീസിന്റെ സജീവ സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. ട്രിപ്പ് മുടക്കുന്ന വാഹനങ്ങള്‍ക്കെതിരെയും മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കാട്ടൂര്‍, കാറളം,പൂമംഗലം, പടിയൂര്‍ പ്രദേങ്ങളിലേക്കുളള കുടിവെളള വിതരണത്തിനു കെ.എസ്.ഇ.ബി ,വാട്ടര്‍ അതോറിറ്റി, പൊതു മാരാമത്ത് എന്നീ വകുപ്പുകളുടെ സംയുക്ത നടപടികള്‍ അടിയന്തിരമായി പൂര്‍ത്തികരിച്ച് ആപ്രദേശങ്ങളിലെ കുടിവെളള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ ആര്‍.ഡി.ഒ. ഓഫീസ് അനുവദിക്കുന്നതിനായി പ്രവര്‍ത്തിച്ചവരേയും അനുവദിച്ച സര്‍ക്കാരിനേയും യോഗം അഭിനന്ദിച്ചു. ഓഫീസ് ഉടന്‍ പ്രവര്‍ത്തന സജ്ജമ്ക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. വടക്കേ തൊറവ് -പാഴായി മേഖലയില്‍ വൈദ്യുതി കമ്പികള്‍ കാലപ്പഴക്കം കാരണം പൊട്ടി വീഴുന്ന സ്ഥിതി വിശേഷത്തിന് കെ.എസ്.ഇ.ബി. അടിയന്തിര പരിഹാരം കാണാണമെന്നും സമിതി നിര്‍ദ്ദേശിച്ചു. കൂത്തുമാക്കല്‍ ഷട്ടറിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ സ്ഥല പരിശോധന നടത്തി സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് വികസ സമിതി ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 3ന് നിശ്ചയിച്ചു.അതിലേക്കുളള അപേക്ഷകള്‍ ഈ മാസം 9 മുതല്‍ മാര്‍ച്ച് ഒന്നുവരെ താലൂക്ക് ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. യോഗത്തില്‍ വെളളാങ്കല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, തഹസില്‍ദാര്‍ ഐ.ജെ.മധുസൂദനന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,മറ്റു ജനപ്രതിനിധികള്‍,വകുപ്പു തല പ്രതിനിധികള്‍ സംബന്ധിച്ചു.

Hot this week

കാറളം പഞ്ചായത്ത് ദുർഭരണത്തിനെതിരെ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച്.

കാറളം : 74 കുടുംബങ്ങൾക്കുള്ള വെള്ളാനി ഫ്ലാറ്റ് പണി ഉടൻ പൂർത്തിയാക്കുക,...

അഖിലേന്ത്യാ തീവ്രവാദ വിരുദ്ധ മുന്നണിയുടെ ചെയർമാൻ മനീന്ദർജീത് സിംഗ് ബിട്ട കൂടൽമാണിക്യം ക്ഷേത്രം സന്ദർശിച്ചു

അഖിലേന്ത്യാ തീവ്രവാദ വിരുദ്ധ മുന്നണിയുടെ ചെയർമാൻ മനീന്ദർജീത് സിംഗ് ബിട്ട കൂടൽമാണിക്യം...

ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്ന് ചിമ്മിനിയിൽ

ചിമ്മിനി: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) എൻ.എസ്.എസ് യൂണിറ്റുകൾ ജൂലൈ 20...

ക്രൈസ്റ്റ് കോളേജ് കായിക അധ്യാപക വിദ്യാർത്ഥികൾക്ക് രക്ഷാപ്രവർത്തന പരിശീലന പരിപാടി സംഘടിപ്പിച്ചു.

അടിയന്തരഘട്ടങ്ങളിൽ ആവശ്യമായി വരുന്ന സുരക്ഷാക്രമീകരണങ്ങളും പ്രവർത്തനങ്ങളും അവ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ആവശ്യമായ...

ഓൺലൈൻ ഷെയർ ട്രേഡിങ്ങ് സൈബർ തട്ടിപ്പ്,പ്രതി റിമാന്റിലേക്ക്.

ഒരു കോടി എട്ട് ലക്ഷം രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് സൈബർ...

Topics

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക്‌ജീവപര്യന്തം

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും...

നിര്യാതയായി

പുല്ലൂർ ഊരകം : മടത്തിക്കര ഷിബു ഭാര്യ സിനി (46 വയസ്സ്)...

കെട്ടിടത്തിന് വിള്ളല്‍

ആനന്ദപുരം ഗവൺമെൻ്റ് യു.പി. സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img