ക്വാറന്റൈന്‍ സെന്ററായി പ്രവര്‍ത്തിക്കുന്നതിന് നഗരസഭക്ക് കെട്ടിടം നല്‍കി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്

177

ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ഇരിങ്ങാലക്കുട നഗരസഭ പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്
എത്തിചേരുന്നവര്‍ക്കുമായി ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന്റെ
ഭാഗമായി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ഓഫീസ് കെട്ടിടം
ക്വാറന്റൈന്‍ സെന്ററായി പ്രവര്‍ത്തിക്കുന്നതിനായി നഗരസഭക്ക്
വിട്ടുനല്‍കി. ക്ലബ്ബിന്റെ സമ്മതപത്രം ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്റ്റ്
ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍
നിമ്യ ഷിജു, സെക്രട്ടറി കെ.എസ് അരുണ്‍ എന്നിവര്‍ക്ക് കൈമാറി.വെസ്റ്റ്
ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍ അധ്യക്ഷത
വഹിച്ചു.വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് കെട്ടിടം ക്വാറന്റൈന്‍
പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭക്ക് നല്‍കിയത് മാതൃകപരമായ
പ്രവൃത്തിയാണെന്ന് ചെയര്‍പേഴ്‌സന്‍ നിമ്യഷിജു
പറഞ്ഞു.സാമൂഹ്യ-സേവന-ജിവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മികച്ച
പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ
അവസരോചിതമായ പ്രവര്‍ത്തനം മറ്റു ക്ലബ്ബുകള്‍ക്കും വ്യക്തികള്‍ക്കും
മാതൃകയാണെന്ന് ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു
ആന്റണി പാത്താടന്‍ പറഞ്ഞു. നഗരസഭുടെ കോവിഡ് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കുളള വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ സാമ്പത്തിക സഹായം
10000 രൂപ ക്ലബ്ബിന്റെ ട്രഷറര്‍ നളിന്‍ എസ്.മേനോന്‍, പോള്‍സന്‍
കല്ലൂക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് ചെയര്‍പേഴ്‌സന് നല്‍കി. നഗരസഭ വൈസ്
ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായര്‍, സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്‍
സ്റ്റാന്‍ലി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി അനില്‍, ലയണ്‍സ്
ക്ലബ്ബ് റീജിയണല്‍ ചെയര്‍മാന്‍ അഡ്വ കെ.ജി അനില്‍കുമാര്‍,
സോണ്‍ചെയര്‍മാന്‍ കെ.കെ സജിതന്‍, ക്ലബ്ബ് സെക്രട്ടറി സുരേഷ് കോവിലകം
എന്നിവര്‍ പങ്കെടുത്തു.

Advertisement