തൊഴിലും ഭക്ഷണവും വേതനവും ആവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ്ഐ പ്രതിഷേധം

86

ഇരിങ്ങാലക്കുട: തൊഴിൽ ഭക്ഷണം വേതനം എന്നിവ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഒന്നര മാസം നീണ്ട സമ്പൂർണ്ണ ലോക് ഡൗൺ വിജയിപ്പിക്കാൻ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക്, ഉപജീവനം ഉറപ്പുവരുത്താതെ കേവലമായ പ്രഖ്യാപനങ്ങളും പ്രകടനപരമായ അനുഷ്ഠാനവും മാത്രം നടത്തുന്നത് ശരിയല്ല. കേരള മാതൃകയിൽ സർവ്വതല സ്പർശിയായ അതിജീവന പാക്കേജ് നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. കോവിഡ് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡി .വൈ. എഫ് . ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹൻ, ജോ.സെക്രട്ടറി വി.എച്ച്.വിജീഷ്, സെക്രട്ടേറിയേറ്റ് അംഗം വിഷ്ണു പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

Advertisement