മാധ്യമപ്രവർത്തകർക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

88
Advertisement

ഇരിങ്ങാലക്കുട:ലോക്ക് ഡൗണിലും വിശ്രമമില്ലാതെ തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്ന ഇരിങ്ങാലക്കുടയിലെ മാധ്യമപ്രവർത്തകർക്ക് യൂത്ത് കോൺഗ്രസ്സ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ടി .വി ചാർളിയും , യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്തും ചേർന്ന് ഭക്ഷ്യ ധാന്യ കിറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ ചന്ദ്രന് കൈമാറി .യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, വൈസ് പ്രസിഡണ്ട് കിരൺ, അർജുൻ, കെ.സ്.യു ബ്ലോക്ക് പ്രസിഡണ്ട് റയ്ഹാൻ, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, ഷെറിൻ, അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, മുനിസിപ്പൽ കൗൺസിലർമാരായ എം ആർ ഷാജു, വിസി വർഗ്ഗീസ്, യൂത്ത് കോൺഗ്രസ്സ് മുൻ നിയോജ മണ്ഡലം പ്രസിഡണ്ട് ധീരജ് തേറാട്ടിൽ എന്നിവരുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.

Advertisement