കോവിഡ് 19: ജില്ലയിൽ 5701 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ വീടുകളിൽ 5690 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 5701 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ഏപ്രിൽ 17) 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതൽ ചെയ്തു.വെളളിയാഴ്ച (ഏപ്രിൽ 17) 4 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 931 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 923 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 8 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 183 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (ഏപ്രിൽ 17) 71 പേർക്ക് കൗൺസലിംഗ് നൽകി.
ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. വെളളിയാഴ്ച (ഏപ്രിൽ 17) 6015 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1512 പേരെയും മത്സ്യചന്തയിൽ 425 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 58 പേരെയും സ്‌ക്രീൻ ചെയ്തു.അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുളള സ്ഥലങ്ങളിലും അഗതികളെ പാർപ്പിച്ചിട്ടുളള ഇടങ്ങളിലും സ്‌ക്രീനിംഗും ബോധവൽക്കരണവും തുടരുന്നു.തിരുവില്വാമലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കെ എസ്ഇ ബി ഓഫീസ്, എടി എം കൗണ്ടറുകൾ തുടങ്ങിയ സ്ഥാപനങ്ങൾ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സഹകരണത്തോടെ അണുവിമുക്തമാക്കി.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടിയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img