Friday, March 27, 2026
33.9 C
Irinjālakuda

കാനഡ വിസ തട്ടിപ്പ്: പ്രതി പിടിയിൽ

ഇരിങ്ങാലക്കുട :ചാലക്കുടി പോട്ട സ്വദേശി മാളിയേക്കൽ, ജോസ് ജേക്കബ്ബ് 52 നെ ആണ് ഇരിങ്ങാലക്കുട Sl അനൂപ് PG യും സംഘവും അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പുല്ലുർ സ്വദേശികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നു മനസ്സിലായതിനെ തുടർന്ന്, ഇരിങ്ങാലക്കുട DYSp പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.കട്ടപ്പന സ്വദേശി അന്നമ്മ എന്ന സ്ത്രീയും ജോസും ചേർന്ന് ധ്യാനകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും വരുന്ന ആളുകളെ തന്ത്രപൂർവ്വം വലയിലാക്കുകയും പിന്നീട് വിശ്വാസ്യത വരുത്തി അവർ വഴി കൂടുതൽ സുഹൃത്തുക്കളെ ചേർത്ത് വൻ തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി. അഞ്ചുമുതൽ പത്തുലക്ഷം വരെയാണ് ഫീസ്, പകുതി പണം ആദ്യം കൈപ്പറ്റുന്ന സംഘം പിന്നീട്,ഇന്ത്യയിൽ നിന്നും കാനഡക്ക് പോകാൻ വിസ ലഭിക്കാൻ എളുപ്പമല്ലെന്നും പറഞ്ഞ് ബോധ്യപ്പെടുത്തി ഖത്തറിലും, ദുബായിലും കൊണ്ടു പോകും. പിന്നീട് വ്യാജ കാനഡ വിസ കാണിച്ച് മുഴുവൻ പണവും വാങ്ങി മുങ്ങുന്ന പ്രതികൾ ഇതുവരെ അറുപതോളം പേരെ ചതിച്ചിട്ടുണ്ട് എന്നാണറിയുന്നത്. ഇവർക്കെതിരെ വെള്ളിക്കുളങ്ങര, കൊടകര സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്, ഇരിങ്ങാലക്കുട സ്വദേശികളായ പരാതിക്കാരെ ഖത്തറിലാണ് കൊണ്ടുപോയത്, ഖത്തർ വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഖത്തർ ഗവൺമെൻ്റ്റ് ഇവരെ തിരിച്ച് കയറ്റി വിടുകയായിരുന്നു.പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടത്തി വരികയാണ്. ASIഉണ്ണിമോൻ, scpoമനോജ്AK, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img