അഴിക്കോട് : സംസ്ഥാനത്തെ ആവേശം കൊള്ളിച്ചുകൊണ്ട് ബീച്ച് ഹാക്കത്തോണ്‍ രണ്ടാം പതിപ്പ് ഉടന്‍ ആരംഭിക്കുന്നു. ഫെബ്രുവരി 14, 2019-ല്‍ തെക്കേ ഇന്ത്യയില്‍ ആദ്യമായി നടത്തിയ ബീച്ച് ഹാക്കിന്റെ രണ്ടാം പതിപ്പാണ് ഇത്തവണ നടത്തുന്നത്. പലതവണ സമൂഹത്തെ ആവേശഭരിതരാക്കിയിട്ടുള്ള ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ആദ്യ പതിപ്പിന് നേതൃത്വം നല്‍കിയത്. രണ്ടാം പതിപ്പിലും ഇവരുടെ നേതൃത്വത്തിന്റെ കരുത്തു വ്യക്തമാക്കുന്നു. 2020 ഫെബ്രുവരി 14,15 തിയ്യതികളില്‍ അഴിക്കോട് മുനയ്ക്കല്‍ ബീച്ചിലാണ് ബീച്ച് ഹാക്കത്തോണ്‍ 2020 നടത്തുന്നത്. കൃഷി മേഖലയില്‍ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളേയും പ്രശ്‌നങ്ങളേയും അഭിസംബോധന ചെയ്യുന്നതിലും സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണിത്. നവംബര്‍ 26, 2019-ല്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഈ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു . നവ വിദ്യാര്‍ത്ഥികളുടെ ഈ പുതിയ സംരംഭത്തിന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.ഇന്ത്യയിലെ തന്നെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിലെ 20 ടീമുകള്‍ പങ്കെടുക്കുന്ന ഈ ഹാക്കത്തോണില്‍ ഒരു ലക്ഷം രൂപ വരെയാണ് സമ്മാനത്തുകയായി നല്‍കുന്നത്. ബീച്ച് ഹാക്കിനെ മറ്റു സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത് എന്തെന്നാല്‍ ഏറ്റവും നല്ല ആശയങ്ങളും അവതരണങ്ങളും സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കി കൊണ്ടുവരാനുള്ള സഹായം ബീച്ച് ഹാക്ക് നല്‍കുന്നു എന്നതാണ് .
ഇന്ത്യയെ ആവേശത്തിലാഴ്ത്തി ബീച്ച് ഹാക്ക് 2020
Advertisement