എടത്തിരിഞ്ഞി ഉത്സവം ഫെബ്രുവരി 21 ന് സുരക്ഷയോരുക്കാന്‍ യോഗം ചേര്‍ന്നു

73
Advertisement

ഇരിങ്ങാലക്കുട : ഫെബ്രുവരി 15 ന് കൊടിയേറിയ എടത്തിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ 21 നടക്കുന്ന തിരുവുത്സവത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഉന്നതതലയോഗം ചേര്‍ന്നു. പോലീസ്, വനംവകുപ്പ്,എ.എച്ച്.ഡി.പി.സമാജം ഭരണസമിതി അംഗങ്ങള്‍, പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ഉത്സവത്തില്‍ വേണ്ട ക്രമീകരണങ്ങളെക്കുറിച്ചും പോലീസും എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ കാര്യത്തില്‍ പാലിക്കേണ്ട കാര്യങ്ങലെ കുറിച്ച് ഫോറസ്റ്റ് അധികൃതരും യോഗത്തില്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ്, വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജോസഫ്, കാട്ടൂര്‍ എസ്.ഐ.വിമല്‍, ദിനചന്ദ്രന്‍, ഗിരി മാടത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.

Advertisement