കെ.പി.എം.എസ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കം കുറിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രസ്താവിച്ചു. കല്ലേറ്റുക്കര കുടുംബശ്രി ഹാളിൽ നടന്ന ജില്ലാ നേതൃത്വ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 28ന് നാല് മണിക്ക് ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മഹാസഭയുടെ സ്ഥാപക നേതാവ് പി.കെ.ചാത്തൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന കുഴിക്കാട്ടുകോണത്തെ സ്മൃതി കുടീരത്തിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സാംസ്കാരിക പൊതുസമ്മേളനം സംഘടിപ്പിക്കും. 29 ന് ദീപശിഖ പ്രയാണത്തേ എതിരേറ്റ് കൊണ്ട് പതിനായിരങ്ങൾ പങ്കെടുക്കുന്ന സാംസ്ക്കാരിക വിളംബര റാലി തൃശൂരിൽ സംഘടിപ്പിക്കും. മന്ത്രിമാർ, സാമൂഹിക-സാംസ്കാരിക നേതാക്കൾ, സിനിമ, കലാ, കായിക, സമുദായിക രാഷ്ട്രീയ രംഗത്തെ അമ്പത് പ്രമുഖ വക്തിത്വങ്ങൾ ഒന്നിച്ച് ദീപം തെളിയിച്ച് ഉൽഘാടനം ചെയ്യുന്ന ലോകം ശ്രദ്ധിക്കുന്ന വിസ്മയ കഴ്ച്ചയിലേക്കാണ് കേരള പുലയർ മഹാസഭാ നേതൃത്വം കൊടുക്കുകയെന്നും പുന്നല ശ്രീകുമാർ കൂട്ടിചേർത്തു. ജില്ലാ പ്രസിഡണ്ട് വി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എസ്. ആശ്ദോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിയേറ്റ് അംഗം ടി എസ് റെജികുമാർ, പി എ അജയഘോഷ്, ശാന്താഗോപാലൻ, യൂത്ത് മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി പ്രശോഭ് ഞാവേലി, കെ.പി.എം എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി രമാ അർജജുനൻ , കെ എസ് രാജു, സന്ദീപ് അരിയാപുറം എന്നിവർ സംസാരിച്ചു. പി എ രവി സ്വാഗതവും പരമേശ്വരൻ നന്ദിയും പറഞ്ഞു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img