പാരിസ്ഥിതികം 2020 : ക്യാമ്പസ് വനവൽകരണ പദ്ധതിക്ക് തുടക്കമായി

255

ഇരിങ്ങാലക്കുട : പാരിസ്ഥിതികം 2020 ൻറെ ഭാഗമായി ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി പഠന വകുപ്പിൻറെ നേതൃത്വത്തിൽ വനം ,വന്യജീവി സംരക്ഷണം ,വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളിൽ ഏകദിന ക്ലാസ് സംഘടിപ്പിച്ചു .പരിസ്ഥിതി കാലാവസ്ഥ വ്യതിയായ ഡയറക്ടറേറ്റിന്റെ സഹകരണത്തോട് കൂടി പരിസ്ഥിതി പഠന വകുപ്പും കോളേജിലെ ഭൂമിത്രസേന ,ബയോ ഡിവേഴ്സിറ്റി ക്ലബ്ബ് ,എൻവിറോ ക്ലബ്ബ് എന്നിവ സംയുക്തമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത് .പാരിസ്ഥിതികം 2020 ൻറെ ഭാഗമായി miya waki മോഡൽ വനവൽക്കരണത്തിന് പരിസ്ഥിതി സൗഹൃദ കലാലയമെന്ന പേര് കേട്ട ക്രൈസ്റ്റ് കോളേജിൽ തുടക്കമായി .ഓരോ കലാലയത്തിലും ഒരു ചെറിയ കാട് വെച്ച് പിടിപ്പിക്കുക എന്ന ഉദ്യമം കേരളത്തിൽ ആദ്യമായാണ് നടപ്പിലാക്കുന്നത് .വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ പ്രഭു പി .എം മുഖ്യാതിഥിയായിരുന്നു .പ്രിൻസിപ്പാൾ ഡോ .മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി വിഭാഗം അദ്ധ്യാപികയും മുഖ്യ സംഘാടകയുമായ ഡോ രേഖ വി .ബി സ്വാഗതം ആശംസിച്ചു .വൈസ് പ്രിൻസിപ്പാൾ ഫാ .ജോയ് .പി .ടി ആശംസ അർപ്പിച്ചു .പരിസ്ഥിതി പഠന വിഭാഗം അദ്ധ്യാപിക ഡോ മഞ്ജു എൻ .ജെ നന്ദിയും പറഞ്ഞു

Advertisement