വിശ്വനാഥപുരം ക്ഷേത്രത്തില്‍ ആന ഇടഞ്ഞോടി ആളപയാമില്ല

1042

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തില്‍ ഷഷ്ഠിക്കുവന്ന വെട്ടുകല്ലേല്‍ കണ്ണന്‍ എന്ന ആന ഇന്ന് വെളുപ്പിന് ഇടഞ്ഞു. ആളപായമൊന്നുമില്ല. ഇടഞ്ഞോടിയ ആന ഇരിങ്ങാലക്കുട ഠാണാവ് വഴി കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ നടവരമ്പ് വഴി കല്ലംകുന്ന് റോഡിലൂടെ കൊറ്റനല്ലൂര്‍ വരെ എത്തി. പത്ത് കിലോമീറ്ററോളം ഓടിയ ആന രണ്ടേമുക്കാല്‍ മണിക്കൂറിന് ശേഷം തുമ്പൂരില്‍ തളച്ചു. തൃശ്ശൂര്‍ എലിഫന്റ് സകോഡ് അംഗങ്ങളായ അജയ് സ്‌നേബിഷ്, ഷിബിന്‍, സനു എന്നിവരുടെ നേതൃത്വത്തില്‍ കാപ്ച്ചര്‍ ബെല്‍റ്റ് ഇട്ടാണ് തളച്ചത്. ഇരിങ്ങാലക്കുട സിഐ.ബിജോയ്, എസ്‌ഐ സുബിന്ത്, ആളൂര്‍ പോലീസിലെ പോലീസുകാര്‍ എന്നിവര്‍ നേതൃത്വം നല്‍കി കൂടെ തന്നെ ഉണ്ടായിരുന്നു.

Advertisement