ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് നാഷണല്‍ സര്‍വിസ് സ്‌കീം സപ്തദിന ക്യാമ്പ് തുടക്കം കുറിച്ചു

110

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് നാഷണല്‍ സര്‍വിസ് സ്‌കീം (യൂണിറ്റ് 588)2019-2020 അധ്യയന വര്‍ഷത്തെ സപ്തദിന ക്യാമ്പ് ജനുവരി ഒന്‍പതിന് കൊടുങ്ങല്ലൂരില്‍ തുടക്കം കുറിച്ചു.എഞ്ചിനീറിങ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സാമൂഹികപരമായി മറ്റു മേഖലകളിലേക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നു ഉദ്‌ബോധിപ്പിച്ചുകൊണ്ട് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം എം എല്‍ എ അഡ്വ വി ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കെ. ആര്‍ ജൈത്രന്‍ അധ്യക്ഷ പദം നിര്‍വഹിച്ചു .കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന ജല സ്രോതസുകളുടെ എസ്റ്റിമേഷനാണ് ക്യാമ്പിന്റെ പ്രധാന ഉദ്ദേശം.പ്രളയ സംബന്ധമായി നേരിടുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കാനായി പരിസരവാസികളെയും ഉള്‍പെടുത്തി കൊണ്ട് മോട്ടോര്‍ ഇലക്ടറിക്കല്‍ റിപ്പയറിംഗ് വര്‍ക്ക് ഷോപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് .ക്യാമ്പില്‍ പ്രവര്‍ത്തനത്തിലുപരി പൗരത്വ ബോധം വളര്‍ത്താന്‍ വേണ്ടി വളണ്ടിയര്‍മാര്‍ക്ക് ക്ലാസ്സുകള്‍ ഒരുക്കിയിട്ടുണ്ട്.കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ മെമ്പര്‍ സജീവന്‍ ടി എസ്, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി സെക്രട്ടറി സുജിത് ടി കെ, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ, ജോയിന്റ് ഡയറക്ടര്‍ ഫാ ജോയ് പയ്യപ്പിള്ളി സി എം ഐ, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ വി. ഡി. ജോണ്‍,എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ഫിലിപ് ലൂക്, വളണ്ടിയര്‍ സെക്രട്ടറി അമല്‍ ജൂഡ് തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ സംസാരിച്ചു.

Advertisement