ചേലൂര്‍: ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് ചേലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ (താമരത്തമ്പലം) നടക്കുന്ന ദശാവതാരം ചന്ദനച്ചാര്‍ത്ത്. പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് 27 വരെ ദശാവതാരം ചന്ദനചാര്‍ത്ത് നടത്തുന്നത്. ആദ്യദിവസം മത്സ്യാവതാരവും രണ്ടാംദിവസം കൂര്‍മ്മാവതാരവും ഭഗവാന്റെ രൂപത്തില്‍ ചന്ദന ചാര്‍ത്തണിഞ്ഞു. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടല്‍മാണിക്യം ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ ചന്ദനചാര്‍ത്ത് നടന്നിരിക്കുന്നതെന്നാണ് പറയുന്നത്. ദിവസവും വൈകീട്ട് 5:30 മുതല്‍ 7:30 വരെ ദശാവതാരം ചന്ദന ചാര്‍ത്ത് നടക്കും. തുടര്‍ന്ന് ഭഗവാന്റെ രൂപം ചന്ദനം ചാര്‍ത്തി ദശാവതാരത്തില്‍ തീര്‍ത്ത് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. 25ന് വൈകീട്ട് അഞ്ചിന് മണക്കാട്ട് പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കലവറ നിറക്കല്‍ നടക്കും. 26ന് വൈകീട്ട് ഏഴിന് നൃത്തനൃത്യങ്ങള്‍, തിരുവാതിരകളി, 27ന് രാവിലെ 7:30ന് ശ്രീ ഭൂതബലി തുടര്‍ന്ന് ആനയോടുകൂടി പുറത്തേക്ക് എഴുന്നള്ളിപ്പ്, 11ന് അകത്തേക്ക് എഴുന്നള്ളിപ്പും എന്നിവ നടക്കും. ഉച്ചക്ക് 12:30ന് രോഹിണി ഊട്ട്, 3:30ന് ചേലുക്കാവ് സെന്ററില്‍നിന്നും ക്ഷേത്രത്തിലേക്ക് ആനയോടുകൂടി എഴുന്നള്ളിപ്പ്, ഏഴിന് ‘നേരമ്പോക്ക്’ എന്നിവ ഉണ്ടായിരിക്കും.
ശ്രീരാമക്ഷേത്രത്തില്‍(താമരത്തമ്പലം) ദശാവതാരം ചന്ദനചാര്‍ത്ത്
Advertisement