ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് പള്ളിയില്‍ തിരുനാളിനു കൊടിയേറി

ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്‌സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ വ്യാകുല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. വികാരി ഫാ. ജോയ് പാലിയേക്കര കൊടിയേറ്റം നിര്‍വഹിച്ചു. ഇന്നു വൈകീട്ട് അഞ്ചിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, 6.30 ന് ലിറ്റില്‍ ഫ്‌ലവര്‍ കപ്പേളയില്‍ കൊടികയറ്റം, 6.45 ന് സെന്റ് ജോര്‍ജ് കപ്പേളയില്‍ കൊടികയറ്റം, നാളെ രാവിലെ 6.30 ന് രൂപം എഴുന്നള്ളിച്ചുവെക്കല്‍, വിശുദ്ധ കുര്‍ബാന, പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിക്കല്‍, രാത്രി ഒന്‍പതിന് അന്‌പെഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 21 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന. പത്തിനുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. റിജോ തുളുവത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജി കല്ലിങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും.വൈകീട്ട് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ ഉണ്ടായിരിക്കും. 22 ന് രാവിലെ 6.30 ന് പൂര്‍വികരുടെ ഓര്‍മയാചരിച്ച് വിശുദ്ധ കുര്‍ബാന, വൈകീട്ട് ആറിന് കലാസന്ധ്യ, തുടര്‍ന്ന് നാടകം -‘ഒരാള്‍’. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോയ് പാലിയേക്കര, ജനറല്‍ കണ്‍വീനര്‍ അന്തോണി ഷാജു, ജോയിന്റ് കണ്‍വീനര്‍ ജേക്കബ് വര്‍ഗീസ്, കൈക്കാരന്മാരായ വറീത് ഡേവിസ്, ദേവസിക്കുട്ടി ജോസ് എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img