ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് പുതു വെളിച്ചം പകര്‍ന്നു സ്‌പേസ് സെമിനാര്‍

306

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗവും ക്രൈസ്റ്റ് കോളേജ് ഓട്ടോനോമസ് ഭൗതി ക ശാസ്ത്ര വിഭാഗവും ചേര്‍ന്ന് ഐ ഈ ടി ഈയുടെയും എസ് എസ് ഈ ആര്‍ ഡി യുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്‌പേസ് സെമിനാര്‍ ബഹിരാകാശ കുതുകികള്‍ക്ക് നവ്യാനുഭവമായി. ബഹിരാകാശ ഗവേഷണ മേഖലയെക്കുറിച്ചും നവീന സാധ്യതകളെ കുറിച്ചും നാസയുടെ സോളാര്‍ സിസ്റ്റം അംബാസഡര്‍ പ്രോജക്ട് അംഗം ഗെയ്ബ് ഗബ്രിയെല്‍ പ്രഭാഷണം നടത്തി. ഒരു ലക്ഷ്യവും അകലെയല്ലെന്നും പതുക്കെ തുടങ്ങി വലിയ സ്വപ്നങ്ങളിലേക്ക് എത്തി ചേരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുസാറ്റ് emeritus പ്രൊഫസര്‍ ഡോ. കെ വാസുദേവന്‍ ആമുഖ സന്ദേശം നല്‍കി. എട്ട് കോളേജുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ സംബന്ധിച്ചു. ഐ ഇ ടി ഈ കൊച്ചി സെന്റര്‍ ചെയര്‍പേഴ്‌സണ്‍ ഡോ ആര്‍ ഗോപികകുമാരി, ഡോ. എം വി രാജേഷ്, എസ് എസ് ഈ ആര്‍ ഡി ചെയര്‍മാന്‍ സുജയ് ശ്രീധര്‍, ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി ഡീ ജോണ്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി രാജീവ് ടി ആര്‍, ക്രൈസ്റ്റ് ഓട്ടോ നോ മ സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍,വൈസ് പ്രിന്‍സിപ്പല്‍ ഫാ ഡോ ജോളി ആന്‍ഡ്രൂസ് സി എം ഐ, ഡീന്‍ ഡോ. വി പി ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Advertisement