ഉല്ലാസഗണിതം അധ്യാപക പരിശീലനവും കിറ്റ് വിതരണവും

183

ഇരിങ്ങാലക്കുട:സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന ഉല്ലാസഗണിതം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ദ്വിദിന അധ്യാപക പരിശീലനവും കിറ്റ് വിതരണവും സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗണിതപഠനം ഉല്ലാസകരമാക്കുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഉല്ലാസഗണിതം. ഇതിന് നേതൃത്വം നല്‍കുന്ന അധ്യാപകര്‍ക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എ.ഇ.ഒ ഇന്‍ചാര്‍ജ് ശ്രീ പി.ആര്‍ സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ എന്‍.എസ് സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജി.എല്‍.പി.എസ് മുകുന്ദപുരം അധ്യാപിക ശ്രീമതി ഷീല പി.എ ആദ്യ ഗണിതോപകരണകിറ്റ് ഏറ്റുവാങ്ങി.ഇരിങ്ങാലക്കുട ബി.ആര്‍.സിക്ക് കീഴിലുള്ള 32 വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി 390 പഠനോപകരണ കിറ്റുകളാണ് സജ്ജമാക്കിയത്. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ ശ്രീ സി.കെ സുനില്‍കുമാര്‍ സ്വാഗതവും ശ്രീമതി ഡിറ്റി ടോം നന്ദിയും പറഞ്ഞു. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് ശ്രീമതി ആനി ജോണ്‍ ,ശ്രീമതി ഷീല പി.എ, ശ്രീമതി ഡിറ്റി ടോം എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement