എടതിരിഞ്ഞി : മുതിര്‍ന്ന സി.പി.ഐ നേതാവ് കെ. എം. ഭാസ്‌കരന്‍(68) അന്തരിച്ചു. ഇരിങ്ങാലക്കുട ട്രേഡ് യൂണിയന്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ ഗുണ്ടാ ആക്രമണത്തെ ചെറുക്കുന്നതിനിടെ കൊലപാതക കേസില്‍ പെട്ട് 1994 മുതല്‍ മൂന്ന് വര്‍ഷക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു.
ഇരിങ്ങാലക്കുട റൈഞ്ച് ചെത്തുതൊഴിലാളി യൂണിയന്‍ 1952 രൂപീകരിച്ച പ്രവര്‍ത്തനങ്ങളില്‍ കെ.ആര്‍.അപ്പുകുട്ടനോടൊപ്പം പങ്കെടുത്തു.
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം, സിപിഐ പടിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷകത്തൊഴിലാളി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ ട്രഷറര്‍ BKMU ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അന്തരിച്ച വി. വി . രാമനോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പടിയൂരില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി. കൗമാരകാലത്ത് നാടകനടനും കൂടിയായിരുന്നു കെ. എം. ഭാസ്‌കരന്‍.
ഭാര്യ :കൗസല്യ.മക്കള്‍ : മനോഹരന്‍, പ്രസന്ന, വേണുഗോപാലന്‍, അജയന്‍ മരുമക്കള്‍ :ജെമി, വിശ്വനാഥന്‍ (late ), വിജയ, വാണി
സംസ്‌ക്കാരം 30-08-2019 രാവിലെ 11 മണിക്ക് എടത്തിരിഞ്ഞിയിലെ വീട്ടുവളപ്പില്‍.
മുതിര്‍ന്ന സി.പി.ഐ നേതാവ് കെ. എം. ഭാസ്‌കരന്‍ അന്തരിച്ചു
Advertisement