ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍ ഇരിങ്ങാലക്കുട സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് വിതരണം നടത്തി

675

ഇരിങ്ങാലക്കുട:ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍ ഇരിങ്ങാലക്കുട സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വേളൂക്കര വില്ലേജില്‍ ചിറവളവ് കുറുക്കന്‍കുഴി പ്രദേശത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് വിതരണം നടത്തി.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു.സ്‌കൂളിലെ കുട്ടികള്‍ മുഖേന സമാഹരിച്ച ഉണക്ക പയര്‍, കടല, പരിപ്പ് , ചെറുപയര്‍, ചായപ്പൊടി, പഞ്ചസാര അരി, മുതലായ ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്നതായിരുന്നു കിറ്റ്. വാര്‍ഡ് മെമ്പര്‍ വി.എച്ച്.വിജീഷ് മുഖ്യാതിഥിയായ പരിപാടിയില്‍ സജു മാസ്‌ററ്ര്‍ സ്വാഗതവും എന്‍.എസ്‌.എസ്‌ കോഡിനേറ്റര്‍ അഞ്ചു കെ രാജഗോപാല്‍ നന്ദിയും പറഞ്ഞു.

 

Advertisement