കൈത്താങ്ങാകാന്‍ സന്നദ്ധസംഘടനകള്‍

275

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ഇരുപതില്‍പരം സന്നദ്ധസംഘടനകള്‍ അണിചേര്‍ന്ന് പ്രളയ ദുരിതാശ്വാസ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം വയനാട് ജില്ലകളിലെ പ്രളയ ബാധിതരെ സഹായിക്കാനാണ് ഈ കൂട്ടായ്മ. ഇരിങ്ങാലക്കുട കാത്തലിക്‌സെന്ററിലെ ജ്യോതിസ്സ് കോളേജിലാണ് കളക്ഷന്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആഗസ്റ്റ് 15,16,17,18, തിയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7 മണിവരെ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. കളക്ഷന്‍ സെന്റര്‍ കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഹരിദാസ് കുന്നത്തില്‍ നിന്ന് ആദ്യശേഖരണം ഫാ.ജോണ്‍ പാലിയേക്കര സിഎംഐ.ഏററുവാങ്ങി. ആദ്യ രസീത് വിതരണം മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയഗിരി നിര്‍വ്വഹിച്ചു. എ.സി.സുരേഷ്, ഡോ.ഇ.ജെ.വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സുഭാഷ് കെ.എന്‍ സ്വാഗതവും, കോ-ഓഡിനേറ്റര്‍ ഷൈജു തയ്യശ്ശേരി നന്ദിയും പറഞ്ഞു. താഴെ പറയുന്ന ഇനങ്ങളാണ് കളക്ഷന്‍ സെന്ററില്‍ ഏറ്റുവാങ്ങുന്നത് .ടൂത്ത് പേയ്‌സ്്റ്റ് , സോപ്പ്, ടൂത്ത് ബ്രഷ്, വാഷിംഗ് സോപ്പ് സോപ്പു പൊടി, ബ്ലീച്ചിംഗ് പൗഡര്‍, ഡെറ്റോള്‍, ഫ്‌ളോര്‍ക്ലീനര്‍, തോര്‍ത്ത്, ലുങ്കി, നൈറ്റി, പുതപ്പ്, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, ബനിയന്‍, ടീഷര്‍ട്ട്, അടിവസ്ത്രങ്ങള്‍, നാപ്കിന്‍, പായ, ചൂല്‍, ചവിട്ടി, മോപ്പ്, ടോര്‍ച്ച്, മെഴുകുതിരി, ലൈറ്റര്‍, സാരി, പഠനോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍ എന്നിവ. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9387432008, 9447201182, 9747430985 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisement