പ്രായോഗിക പരിശീലനമാകണം സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കാതല്‍ -ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി.

ഇരിങ്ങാലക്കുട : പ്രായോഗികജ്ഞാനവും സാമൂഹ്യ പ്രതിബദ്ധതയും വിദ്യാര്‍ത്ഥികളില്‍ ഉളവാക്കാനാകുമ്പോഴേ സാങ്കേതിക വിദ്യാഭ്യാസം പൂര്‍ണ്ണമാകുകയുള്ളു എന്ന് സി. എം. ഐ തൃശ്ശൂര്‍ ദേവമാതാ പ്രവിശ്യയുടെ പ്രോവിന്‍ഷ്യല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി സി. എം. ഐ. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ പുതിയ ബാച്ചിന്റെ വിദ്യാരംഭചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്ക് അറിവിനോടൊപ്പം മൂല്യങ്ങളും പകരുന്ന സമഗ്രമായ വിദ്യാഭ്യാസമാണ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ദര്‍ശനം. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളുടെ ഗണത്തിലേക്ക് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന് ഉയരാന്‍ കഴിഞ്ഞത്. ഇവിടുത്തെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രദിബദ്ധതയും കഠിനാദ്ധ്വാനവും കൊണ്ടാണെന്നു അദ്ദേഹം കൂട്ടി ചേര്‍ത്തു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ അദ്ധ്യക്ഷനായിരുന്നു. പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് മികവ്,തൊഴില്‍,മാതൃകപരമായ സ്വഭാവ രൂപവല്‍ക്കരണം എന്നിവയാണ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ത്രിവിധ ദൗത്യങ്ങളെന്നു അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ സജീവ് ജോണ്‍ പുതിയതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ , ജോ. ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി സി എം ഐ എന്നിവര്‍ കഴിഞ്ഞ വര്‍ഷം നടന്ന യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 10/10
എസ് ജി പി എ നേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍. വി. ഡി., പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി. സോണിയ ഗിരി, സ്റ്റുഡന്റസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശിവ. ആര്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.ഇന്‍സൈറ്റ് കൌണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. പോള്‍ പൊട്ടയ്ക്കല്‍ സി എം ഐ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓറിയന്റേഷന്‍ ക്ലാസ്സ് നടത്തി.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img