വിജയോത്സവം സംഘടിപ്പിച്ചു

322

ഇരിങ്ങാലക്കുട : സെന്റ്‌മേരീസ് ഹയര്‍സെക്കണ്ടറി പ്ലസ് 2 വിഭാഗം സയന്‍സ്, കോമേഴ്‌സ് വിഭാഗത്തിലെ 236 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 236 വിദ്യാര്‍ത്ഥികളും വിജയിച്ചു. ഇതിന്റെ സ്മരണാര്‍ത്ഥം ‘വര്‍ണ്ണം’ സപ്ലിമെന്റ് പ്രകാശനവും നടന്നു.ഫുള്‍ എ പ്ലസ് നേടിയവര്‍ക്കും, ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും സ്വര്‍ണ്ണപതക്കം നല്‍കി ആദരിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ്് മാര്‍ പോളീക്കണ്ണൂക്കാടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും, സപ്ലിമെന്റ് പ്രകാശനവും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെക്റ്റി കെ.ഡി സ്വാഗതവും, സ്‌കൂള്‍ മാനേജര്‍ ഫാ.ആന്റു ആലപ്പാടന്‍ അധ്യക്ഷപ്രസംഗവും നടത്തി. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് മാനേജര്‍ ഫാ.ജോജോ തൊടുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ശ്വേത സുഗതന്‍ മുഖ്യാതിഥിയായിരുന്നു. പി.ടി.എ.പ്രസിഡന്റ് മിനി കാളിയങ്കര സമ്മാനദാനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, അസി.വികാരി ഫാ.ഫെബിന്‍ കൊടിയന്‍, സ്‌കൂള്‍ എച്ച്.എം. മിന്‍സി തോമസ്, കത്തീഡ്രല്‍ ട്രസ്റ്റി ജോസഫ് പാലത്തിങ്കല്‍, പി.പി.റപ്പായി, സ്റ്റാഫ് പ്രതിനിധി ജാന്‍സി.ടി.ജെ., സ്‌കൂള്‍ ചെയര്‍മാന്‍ ജോബിന്‍ ബാബു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മുന്‍ സ്‌കൂള്‍ ചെയര്‍മാന്‍ റോസ്‌മേരി മറുപടി പ്രസംഗവും സീനിയര്‍ അസിസ്റ്റന്റ് വര്‍ഗ്ഗീസ് കെ.എ.നന്ദിയും പറഞ്ഞു.

Advertisement